മാനേജ്മെന്റിന് കണക്കിന് കേൾക്കേണ്ടി വരുമെന്ന് ആരാധകൻ, മറുപടി നൽകി പുതിയ CEO അഭിക്!

കേരള ബ്ലാസ്റ്റേഴ്സ് ദിവസങ്ങൾക്ക് മുൻപാണ് ക്ലബ്ബിലേക്ക് പുതിയ ഒരു വ്യക്തിയെ കൂടി ആഡ് ചെയ്തത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പൊസിഷനിലേക്ക് അഭിക് ചാറ്റർജിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിരുന്നു. മുൻപ് ഒഡിഷക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അഭിക്.പ്രധാനമായും രണ്ട് ഉത്തരവാദിത്തങ്ങളാണ് അദ്ദേഹത്തിന് ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്.

ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് ആണ് ഒന്നാമത്തേത്. അതായത് മികച്ച ഇന്ത്യൻ താരങ്ങളെ ക്ലബ്ബിലേക്ക് കൊണ്ടുവരുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ് ഇപ്പോൾ. സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ് പ്രധാനമായും വിദേശ താരങ്ങളിലാണ് ശ്രദ്ധ നൽകുക. രണ്ടാമത്തെ ഉത്തരവാദിത്വം സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടതാണ്. അത്തരം ഡീലുകൾ നടപ്പിലാക്കുക ചാറ്റർജിയായിരിക്കും.

അഭിക് ചാറ്റർജി ട്വിറ്ററിൽ അഥവാ എക്‌സിൽ പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്.ഫിയാഗോ ഫാൻസ്‌ കപ്പിൽ മിലാനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത് ഇദ്ദേഹം ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകരെ ഒരിക്കലും സംശയിക്കരുത് എന്നാണ് അദ്ദേഹം ക്യാപ്ഷൻ ആയി കൊണ്ട് എഴുതിയിട്ടുള്ളത്.എന്നാൽ ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ കമന്റ് ബോക്സിൽ അദ്ദേഹത്തിന് ഒരു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിലേക്ക് സ്വാഗതം എന്നാണ് എഴുതിയിട്ടുള്ളത്.മാനേജ്മെന്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വലിയ പ്രതിഷേധങ്ങളും വിമർശനങ്ങളും സംഘടിപ്പിക്കുമെന്നും അത് നേരിടാൻ തയ്യാറായിക്കോളൂ എന്നുമാണ് ആരാധകൻ മുന്നറിയിപ്പായി കൊണ്ട് നൽകിയിട്ടുള്ളത്.

അതിന് അഭിക് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.എല്ലാവരെയും എപ്പോഴും തൃപ്തിപ്പെടുത്താൻ സാധിക്കില്ല, പക്ഷേ നമ്മുടെ ഹൃദയവും ആത്മാവും ഈ ക്ലബ്ബിനു വേണ്ടി സമർപ്പിക്കും എന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അതായത് ക്ലബ്ബിന് നല്ല രൂപത്തിൽ മുന്നോട്ടു കൊണ്ടു പോകാൻ തന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകും എന്നുള്ള ഒരു ഉറപ്പാണ് അദ്ദേഹം നൽകുന്നത്.അഭികിന്റെ വരവ് കൂടുതൽ കാര്യങ്ങളെ മെച്ചപ്പെടുത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ആരാധകർക്ക് ഏറ്റവും കൂടുതൽ എതിർപ്പ് ഉണ്ടായിരുന്ന കാര്യം ഡൊമസ്റ്റിക് റിക്രൂട്ട്മെന്റിന്റെ പേരിൽ തന്നെയായിരുന്നു. മികച്ച ഇന്ത്യൻ താരങ്ങളെ എത്തിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഒരു സമ്പൂർണ്ണ പരാജയമാണ്. മാത്രമല്ല പല പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങളെയും ക്ലബ്ബ് കൈവിടുകയും ചെയ്തിരുന്നു. ഇതിനൊക്കെ ഈ CEO യുടെ വരവോടുകൂടി മാറ്റം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Abhik ChatterjeeKerala Blasters
Comments (0)
Add Comment