ഇൻഡോനേഷ്യക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മിഡ്ഫീൽഡറായ ലിയാൻഡ്രോ പരേഡസും ഡിഫൻഡറായ ക്രിസ്റ്റ്യൻ റൊമേറോയുമായിരുന്നു ഗോളുകൾ നേടിയിരുന്നത്. ഇതിൽ പരേഡസിന്റെ ഗോൾ ഒരുപാട് കയ്യടികൾ സമ്പാദിച്ചിരുന്നു. ഒരു ബുള്ളറ്റ് ഷോട്ടിലൂടെയാണ് പരേഡസ് ഗോൾ നേടിയത്.
പക്ഷേ ഇപ്പോൾ പരേഡസിന് ഒരു നിശ്ചിത ക്ലബ്ബ് ഇല്ല. അതായത് പിഎസ്ജിയുമായി കോൺട്രാക്ട് ബാക്കിയുണ്ടെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. ഈ കഴിഞ്ഞുപോയ സീസണിൽ യുവന്റസിന് വേണ്ടി ലോണിൽ ഈ അർജന്റീന താരം കളിച്ചിരുന്നു. എന്നാൽ യുവന്റസ് പരേഡസിനെ നിലനിർത്തുന്നില്ല.അതുകൊണ്ടുതന്നെ ഈ താരത്തിന് പുതിയ ക്ലബ്ബ് വേണം.
പരേഡസിന് വേണ്ടി രണ്ട് ക്ലബ്ബുകൾ ഇപ്പോൾ വന്നിട്ടുണ്ട്.അത്ലറ്റിക്കോ മാഡ്രിഡ്,ചെൽസി എന്നിവർക്കാണ് ഈ താരത്തെ വേണ്ടത്. അർജന്റീന പരിശീലകനായ സിമയോണിക്ക് കീഴിൽ മൂന്ന് അർജന്റീന താരങ്ങൾ അത്ലറ്റിക്കോയിൽ കളിക്കുന്നുണ്ട്.എൻസോ ഫെർണാണ്ടസ് ഇപ്പോൾ ചെൽസിയുടെ താരമാണ്. അടുത്ത സീസണിൽ പുതിയ ക്ലബ്ബിലായിരിക്കും എന്തായാലും പരേഡസ് കളിക്കുക.