കേരള ബ്ലാസ്റ്റേഴ്സ് നിർണായകമായ മറ്റൊരു മത്സരത്തിന് ഇന്ന് ഇറങ്ങുകയാണ്.ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ വച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. മറീന അരീനയിൽ ഇന്ന് രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിനെ വിജയം നിർബന്ധമാണ്.
എന്തെന്നാൽ അവസാനമായി കളിച്ച നാലു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടുകൊണ്ടാണ് വരുന്നത്.അവസാനത്തെ മത്സരത്തിൽ പഞ്ചാബ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ വച്ചുകൊണ്ട് തകർത്തിരുന്നു. അതുകൊണ്ടുതന്നെ ഇനിയും തിരിച്ചു വരാൻ വൈകി പോയാൽ എല്ലാ സാധ്യതകളെയും ഇല്ലാതാക്കും. അതേസമയം ചെന്നൈക്കും ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.കാരണം കഴിഞ്ഞ മത്സരത്തിൽ അവർ ബംഗളുരുവിനോട് പരാജയപ്പെട്ടിരുന്നു.
മത്സരത്തിൽ എന്തായാലും വിജയിക്കണമെന്ന കാര്യം ചെന്നൈ പരിശീലകൻ പ്രസ് കോൺഫറൻസിൽ പറഞ്ഞിട്ടുണ്ട്. അതായത് കഴിഞ്ഞ ബംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ മൂക്കിനാണ് ഇടികിട്ടിയതെന്നും അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ്നെതിരെയുള്ള മത്സരത്തിൽ തിരിച്ചു വരേണ്ടതുണ്ട് എന്നുമാണ് പരിശീലകൻ ഓവൻ കോയ്ൽ പറഞ്ഞിട്ടുള്ളത്. പ്രസ് കോൺഫറൻസിൽ പറഞ്ഞ കാര്യങ്ങൾ ഐഎസ്എൽ തന്നെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രണ്ട് ടീമുകളും മത്സരം വിജയിക്കാൻ വേണ്ടി മാത്രമാണ് കളിക്കുന്നത്.അതുകൊണ്ടുതന്നെ ഒരു അറ്റാക്കിങ് ഗെയിം കാണാം. ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തുക എന്ന ഞങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം നിർബന്ധമാണ്.ടോപ്പിൽ തുടരാൻ കേരള ബ്ലാസ്റ്റേഴ്സിനും ഇന്നത്തെ മത്സരത്തിൽ വിജയം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ മത്സരം ഫന്റാസ്റ്റിക് ആയിട്ടുള്ള ഒരു മത്സരം ആയിരിക്കും. പക്ഷേ ബംഗളുരുനോട് ഞങ്ങൾ തോറ്റു,അത് മുഖത്തേറ്റ ഇടിയായിരുന്നു.അതുകൊണ്ടുതന്നെ ഞങ്ങൾ നിർബന്ധമായും ഈ മത്സരത്തിൽ തിരിച്ചടിക്കേണ്ടതുണ്ട്,ഇതാണ് ചെന്നൈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ചെന്നൈയ്ക്ക് നിലവിൽ എല്ലാ താരങ്ങളെയും ലഭ്യമാണ്.അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ടീമിനെയാണ് അവർ അണിനിരത്തുക.എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗതി അങ്ങനെയല്ല.പല പ്രധാനപ്പെട്ട താരങ്ങളും ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇപ്പോൾ ഇല്ല.അതിനെല്ലാം മറികടന്നുകൊണ്ട് വിജയം നേടാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.