കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മറ്റി കഴിഞ്ഞ ദിവസം വിലക്ക് വിധിച്ചിരുന്നു.ഒരു മത്സരത്തിലാണ് സസ്പെൻഷൻ.നാളെ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഈ പരിശീലകൻ ഉണ്ടാവില്ല.മാത്രമല്ല ഈ പരിശീലകന് 50000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. റഫറിമാർക്കെതിരെ സംസാരിച്ചതിനാണ് ഇപ്പോൾ പരിശീലകന് സസ്പെൻഷൻ വന്നിട്ടുള്ളത്. കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരത്തിനുശേഷമായിരുന്നു ഇവാൻ റഫറിമാരെ വിമർശിച്ചത്.ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായി കൊണ്ട് ഒരുപാട് തീരുമാനങ്ങൾ റഫറി എടുത്തിരുന്നു. അതിനെയായിരുന്നു ധൈര്യപൂർവ്വം വുക്മനോവിച്ച് വിമർശിച്ചിരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു മത്സരങ്ങളിലും റഫറിമാരുടെ അബദ്ധങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പരിശീലകരിൽ പലരും പ്രതികരിക്കാൻ പേടിയാണ്.അതിന്റെ കാരണം AIFFന്റെ ഈ ശിക്ഷ നടപടികൾ തന്നെയാണ്.ചെന്നൈയിൻ പരിശീലകനായ ഓവൻ കോയ്ൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.റഫറിമാരുടെ തെറ്റുകൾ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ പരിശീലകർ കുഴപ്പത്തിലാകുന്നു എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഞങ്ങൾക്ക് എതിരായി കൊണ്ട് പല തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട്.അത് നമുക്ക് അറിയാവുന്ന കാര്യം കൂടിയാണ്. പക്ഷേ ഇവിടെ കുഴപ്പം എന്തെന്നാൽ ഇത് വിശദീകരിക്കുമ്പോൾ, വിശദീകരിക്കുന്ന പരിശീലകർ കുഴപ്പത്തിലാകുകയാണ് ചെയ്യുന്നത്,അത് തെളിഞ്ഞിട്ടുണ്ട്,ഇതാണ് ചെന്നൈ കോച്ച് പറഞ്ഞിട്ടുള്ളത്.
അതായത് AIFFന്റെ ഈ പ്രതികാര നടപടികൾ കാരണം പരിശീലകർ ഇതിനെതിരെ വിമർശിക്കാൻ ഭയപ്പെടുകയാണ്.അത് തന്നെയാണ് AIFF ന് വേണ്ടതും അവരുടെ ലക്ഷ്യവും.പക്ഷെ പ്രതികരിക്കാൻ ഭയന്ന് കഴിഞ്ഞാൽ ഒരു കാലത്തും ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവാരം ഉയരില്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്.