ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിയുടെ അടുത്ത എതിരാളികൾ ലോസ് ആഞ്ചലസ് എഫ്സി എന്ന ക്ലബ്ബാണ്. തിങ്കളാഴ്ച രാവിലെയാണ് ഈ മത്സരം നടക്കുന്നത്. ഇറ്റലിയുടെയും യുവന്റസിന്റെയും ഇതിഹാസമായ ജോർജിയോ കെല്ലിനി ഇപ്പോൾ LAFC യുടെ താരമാണ്. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയെ തടയേണ്ട ഉത്തരവാദിത്വം കെല്ലിനിക്കാണ്. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് തുണയാകുമെന്നാണ് ടീമിന്റെ പ്രതീക്ഷകൾ.
പക്ഷേ മത്സരത്തിനു മുന്നേ ചില സ്റ്റേറ്റ്മെന്റുകൾ കെല്ലിനി നടത്തിയിട്ടുണ്ട്. ലയണൽ മെസ്സിയെ മാത്രം തങ്ങൾ ഫോക്കസ് ചെയ്യില്ല എന്നാണ് ഈ ഡിഫൻഡർ പറഞ്ഞിട്ടുള്ളത്.ഇന്റർ മയാമിയെ LAFC തോൽപ്പിക്കുമെന്നും ഇദ്ദേഹം കോൺഫിഡൻസിൽ പറഞ്ഞിട്ടുണ്ട്. ഒരുപാട് കാലം യൂറോപ്പിൽ കളിച്ച് പരിചയമുള്ള ഡിഫൻഡറാണ് കെല്ലിനി.ബിഗ് മാച്ചുകൾ കളിച്ചു പരിചയവുമുണ്ട്.
ഞങ്ങൾക്ക് ലയണൽ മെസ്സിയെ മാത്രം ഫോക്കസ് ചെയ്യാൻ കഴിയില്ല,അങ്ങനെ ചെയ്യില്ല. കാരണം മത്സരം ഇന്റർമയാമിയും LAFC യും തമ്മിലാണ്. ലയണൽ മെസ്സിക്ക് എതിരെ വൺ ഓൺ വൺ സാഹചര്യങ്ങൾ വിജയിക്കുക എന്നുള്ളത് അസാധ്യമായ ഒരു കാര്യമാണ് എന്നത് നമുക്കറിയാം. പക്ഷേ ഞങ്ങൾ ഇന്റർ മയാമിയെ പരാജയപ്പെടുത്തുക തന്നെ ചെയ്യും,കെല്ലിനി മത്സരത്തിനു മുന്നോടിയായി പറഞ്ഞു.
ലോസ് ആഞ്ചലസ് എഫ്സി മികച്ച പ്രകടനം നടത്തുന്നുണ്ട്. വെസ്റ്റേൺ മേഖലയിൽ അവർ രണ്ടാം സ്ഥാനത്താണ്. എന്നാൽ ഈസ്റ്റേൺ മേഖലയിൽ പതിനാലാം സ്ഥാനത്താണ് ഇന്റർ മയാമി ഉള്ളത്