ചില്ലറ തുകയല്ല നമ്മൾ ചിലവഴിക്കുന്നത്: തുറന്ന് പറഞ്ഞ് CEO
കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്നത്.8 റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. അതുകൊണ്ടുതന്നെ ക്ലബ്ബ് മാനേജ്മെന്റിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. മാനേജ്മെന്റ് മാർക്കറ്റിങ്ങിന് മാത്രം പ്രാധാന്യം നൽകുന്നു എന്നാണ് പല ആരാധകരും ആരോപിക്കുന്നത്.
കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയം. ഇത് കൊച്ചി കോർപ്പറേഷന്റെ കീഴിലുള്ള സ്റ്റേഡിയമാണ്.അതുകൊണ്ടുതന്നെ ഇതിന് വാടക നൽകേണ്ടതുണ്ട്. അതൊരു ചെറിയ തുകയല്ല എന്ന് ബ്ലാസ്റ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അഭിക് ചാറ്റർജി തുറന്നു പറഞ്ഞിട്ടുണ്ട്. വലിയ രൂപത്തിലുള്ള പണം സ്റ്റേഡിയത്തിന്റെ കാര്യത്തിൽ ചിലവഴിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.CEO പറഞ്ഞത് നോക്കാം.
‘ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കുക എന്നത് ഒരു ചീപ്പായിട്ടുള്ള കാര്യമല്ല.അതിനു വേണ്ടി വലിയ തോതിൽ തന്നെ പണം മുടക്കുന്നുണ്ട്. ഓരോ മത്സരത്തിന്റെയും ചിലവുകൾക്ക് വേണ്ടി വലിയ രൂപത്തിലുള്ള നിക്ഷേപം തന്നെ ഞങ്ങൾ നടത്തുന്നുണ്ട് ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞിട്ടുള്ളത്.
അതായത് സ്റ്റേഡിയത്തിന് വാടക ഇനത്തിലും പരിപാലിക്കാൻ ആവശ്യമായ കാര്യങ്ങളിലുമൊക്കെ വലിയ ചിലവാണ് ക്ലബ്ബിന് വരുന്നത് എന്നാണ് ബ്ലാസ്റ്റേഴ്സ് മേധാവി പറഞ്ഞിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് സ്വന്തമായി ഒരു സ്റ്റേഡിയം നിർമ്മിക്കണമെന്ന് ആരാധകർ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാൽ നിലവിൽ അത് സാധ്യമല്ല എന്ന് അഭിക് തന്നെ അറിയിച്ചിരുന്നു. കലൂരിലെ സ്റ്റേഡിയത്തെ ആശ്രയിച്ചു കൊണ്ട് തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇനിയും മുന്നോട്ടുപോവുക.