ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ ജംഷഡ്പൂരിന് കഴിഞ്ഞിരുന്നില്ല. പതിനൊന്നാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്.22 മത്സരങ്ങളിൽ കേവലം 5 വിജയങ്ങൾ മാത്രമാണ് അവർ നേടിയത്. ഹൈദരാബാദ് എഫ്സി മാത്രമാണ് അവരുടെ താഴെ ഉള്ളത്.
സീസണിന്റെ തുടക്കത്തിൽ തന്നെ ഇവർ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.അതേ തുടർന്ന് അവർക്ക് പരിശീലകനെ മാറ്റേണ്ടി വന്നിരുന്നു.ഈ സീസണിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ അവരുടെ സൂപ്പർതാരമായ ഡാനിയൽ ചീമക്കും സാധിച്ചിരുന്നില്ല. 20 മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളും 1 അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. ഇപ്പോൾ അദ്ദേഹം ക്ലബ്ബിൽ തുടരാൻ ഉദ്ദേശിക്കുന്നില്ല.മറ്റൊരു ക്ലബ്ബിലേക്ക് താരം ചേക്കേറുകയാണ്.
ചെന്നൈയിൻ എഫ്സിയാണ് താരത്തെ സ്വന്തമാക്കുന്നത്. പ്രധാനപ്പെട്ട ഇന്ത്യൻ മാധ്യമങ്ങൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.ചെന്നൈയിനെ സംബന്ധിച്ചിടത്തോളം താരം ഒരു മുതൽക്കൂട്ടായിരിക്കും. വളരെയധികം പരിചയസമ്പത്തുള്ള താരമാണ് ചീമ. നൈജീരിയക്കാരനായ ഇദ്ദേഹം മോൾഡേ ക്ലബ്ബിൽ ദീർഘ കാലം കളിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമായി ഈസ്റ്റ് ബംഗാളിനു വേണ്ടിയാണ് ഇദ്ദേഹം കളിച്ചിട്ടുള്ളത്. പിന്നീട് 2022 ജനുവരിയിൽ ഇദ്ദേഹത്തെ ജംഷഡ്പൂർ സ്വന്തമാക്കുകയായിരുന്നു.അവർക്ക് വേണ്ടി ആകെ 50 മത്സരങ്ങൾ കളിച്ച താരം 18 ഗോളുകളാണ് നേടിയിട്ടുള്ളത്. പരിക്കുകൾ ചില സമയത്ത് അദ്ദേഹത്തെ അലട്ടാറുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.