പിഎസ്ജിയുടെ ഇപ്പോഴത്തെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വംശീയമായ പരാമർശത്തിനും മുസ്ലിം വിരുദ്ധ പരാമർശത്തിനുമാണ് ഈ പരിശീലകനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മുമ്പ് നീസിൽ ആയിരുന്ന സമയത്തായിരുന്നു ഇദ്ദേഹം ഇത്തരത്തിലുള്ള ഒരു പരാമർശം നടത്തിയിരുന്നത്.
അവിടുത്തെ താരങ്ങളെ കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം ഇപ്രകാരമായിരുന്നു, ഒരു ചളിക്കുഴിയിൽ നിന്നാണ് എനിക്ക് ഒരു സ്‌ക്വാഡിനെ ഉണ്ടാക്കേണ്ടത്. ഇവിടെ കറുത്ത വർഗ്ഗക്കാർ മാത്രമേയുള്ളൂ,മാത്രമല്ല വെള്ളിയാഴ്ചയായാൽ അതിൽ പകുതി പേരും പള്ളിയിലായിരിക്കും,ഇതായിരുന്നു ഗാൾട്ടിയർ നീസിൽ ആയിരുന്ന സമയത്ത് പറഞ്ഞിരുന്നത്.
ഈ വിഷയത്തിലാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഗുരുതരമായ വകുപ്പ് തന്നെയാണ് ചുമത്തപ്പെട്ടിട്ടുള്ളത്. മൂന്നുവർഷം വരെ തടവ് ശിക്ഷയും 45000 യുറോ പിഴയും ലഭിച്ചേക്കാവുന്ന ഒരു കുറ്റമാണ് ഗാൾട്ടിയർക്കുള്ളത്. അദ്ദേഹത്തെ ഉടൻതന്നെ പുറത്താക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി.