ഞങ്ങൾക്ക് ഇതിനേക്കാൾ മികച്ചത് ഇനി ചെയ്യാനുണ്ടായിരുന്നില്ല, എന്നിട്ടും മെസ്സി രണ്ട് മാന്ത്രിക അസിസ്റ്റുകൾ നൽകി, തോൽവിയിൽ വേദനിച്ച് കോച്ച്.
അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ സിൻസിനാറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് ഓപ്പൺ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർമയാമി വിജയിച്ചത്. രണ്ട് ഗോളുകൾക്ക് ഒരു അവസരത്തിൽ മയാമി പിറകിൽ പോയിരുന്നു.പിന്നീട് ലയണൽ മെസ്സിയുടെ രണ്ട് അസിസ്റ്റുകളിൽ നിന്ന് കമ്പാന രണ്ട് ഗോളുകൾ നേടിയതോടെ മയാമി തിരിച്ചു വരികയായിരുന്നു.
സിൻസിനാറ്റി കോച്ചായ പാറ്റ് നൂനാൻ ലയണൽ മെസ്സിയുടെ സാന്നിധ്യത്തെ കുറിച്ച് വാചാലനായിട്ടുണ്ട്. ലയണൽ മെസ്സിയെ തടയാൻ തങ്ങൾ പരമാവധി ശ്രമിച്ചുവെന്നും എന്നിട്ടും മെസ്സി മാന്ത്രികത നിറഞ്ഞ രണ്ട് അസിസ്റ്റുകൾ നൽകി എന്നുമാണ് ഇദ്ദേഹം പറഞ്ഞത്. ഞങ്ങൾക്ക് ഇതിനേക്കാൾ മികച്ച രീതിയിൽ കളിക്കാൻ സാധിക്കില്ലായിരുന്നുവെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.
ഈ തോൽവി ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്.ഞങ്ങളുടെ താരങ്ങൾ വിജയം അർഹിച്ചിരുന്നു.മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഞങ്ങൾ മികച്ച രൂപത്തിലാണ് കളിച്ചത്. പക്ഷേ ലയണൽ മെസ്സി വന്നു കൊണ്ട് രണ്ട് മാന്ത്രിക അസിസ്റ്റുകൾ നൽകി.അതോടെ അവർ തിരിച്ചുവന്നു.ഞങ്ങൾ ചെയ്തതിനേക്കാൾ മികച്ചതായി കൊണ്ട് ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഞങ്ങളുടെ പരമാവധി ഞങ്ങൾ മെസ്സിയെ തടഞ്ഞിട്ടുണ്ട്,കോച്ച് പറഞ്ഞു.
ലയണൽ മെസ്സി അമേരിക്കയിൽ എത്തിയതിനു ശേഷം മാന്ത്രിക പ്രകടനമാണ് നടത്തുന്നത്. എട്ടുമത്സരങ്ങളിൽ നിന്ന് 13 ഗോളുകളിൽ പങ്കാളിയാവാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഒന്നുമല്ലാതിരുന്ന ഇന്റർ മയാമി ഇപ്പോൾ ഉയരത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.