ആൽവരസിന്റെ തോളിലേറി സിറ്റി,ഫെലിക്സ് പൊളിച്ചപ്പോൾ വീണ്ടും അഞ്ചിന്റെ മൊഞ്ചിൽ ബാഴ്സ,ഡോർട്മുണ്ടിനെ തോൽപ്പിച്ച് പിഎസ്ജിയും.

ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ മത്സരത്തിൽ ഇപ്പോഴത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി മികച്ച വിജയം നേടിയിട്ടുണ്ട്.റെഡ് സ്റ്റാർ ബെൽഗ്രേഡ് എന്ന സെർബിയൻ ക്ലബ്ബിനെയാണ് ഒന്നിനെതിരെ 3 ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചത്.അർജന്റീനയുടെ മിന്നും താരമായ ജൂലിയൻ ആൽവരസാണ് മത്സരത്തിൽ തിളങ്ങിയത്. രണ്ട് ഗോളുകൾ അദ്ദേഹം നേടി.

ബുക്കാരിയിലൂടെ റെഡ് സ്റ്റാർ ആയിരുന്നു ആദ്യം ലീഡ് നേടിയത്. പിന്നീട് ഹാലന്റിന്റെ അസിസ്റ്റിൽ നിന്ന് ജൂലിയൻ സമനില ഗോൾ കണ്ടെത്തി. അധികം വൈകാതെ തന്നെ ഈ അർജന്റൈൻ താരത്തിന്റെ ഡയറക്ട് ഫ്രീകിക്ക് ഗോളും വന്നു. പിന്നീട് ഫോഡന്റെ അസിസ്റ്റിൽ നിന്ന് റോഡ്രി കൂടി ഗോൾ നേടിയതോടെ സിറ്റി വിജയം ഉറപ്പിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ എസി മിലാനും ന്യൂകാസിൽ യുണൈറ്റഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിട്ടുണ്ട്.

വീണ്ടും 5 ഗോൾ മൊഞ്ചിൽ ബാഴ്സ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലീഗിൽ അഞ്ച് ഗോൾ നേടിയ ബാഴ്സ ചാമ്പ്യൻസ് ലീഗിലും അഞ്ചു ഗോളിന്റെ വിജയം ആവർത്തിക്കുകയായിരുന്നു.ജോവോ മികവ് തുടരുകയാണ്.റോയൽ ആന്റ്വെർപ്പിനെതിരെ രണ്ടു ഗോളുകളും ഒരു അസിസ്റ്റമാണ് ഫെലിക്സ് നേടിയത്.ലെവ,ഗാവി എന്നിവർ ഓരോ ഗോളുകൾ വീതം നേടിയപ്പോൾ ഒരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു.റാഫീഞ്ഞ,ഗുണ്ടോഗൻ എന്നിവർ ഓരോ അസിസ്റ്റും പേരിലാക്കി.

പിഎസ്ജിയും ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയിച്ചിട്ടുണ്ട്. രണ്ട് ഗോളുകൾക്കാണ് ഡോർട്മുണ്ടിനെ അവർ തോൽപ്പിച്ചത്. ഗോൾ രഹിത ഫസ്റ്റ് ഹാഫിന് ശേഷം സെക്കൻഡ് ഹാഫിലാണ് എംബപ്പേയുടെ പെനാൽറ്റി ഗോൾ പിറന്നത്. പിന്നീട് വിറ്റിഞ്ഞയുടെ അസിസ്റ്റിൽ നിന്ന് ഹക്കീമി കൂടി ഗോൾ നേടിയതോടെ ഈ ജർമൻ ക്ലബ്ബ് തോൽവി സമ്മതിക്കുകയായിരുന്നു.

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റും വിജയത്തോടെ ആരംഭിച്ചിട്ടുണ്ട്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പേർസ്പോളിസിനെ അവർ തോൽപ്പിച്ചത്.ഗരീബ്,നാഖിൽ എന്നിവരാണ് അൽ നസ്റിന് വേണ്ടി വിജയം നേടിയത്.

Fc BarcelonaManchester CityPSG
Comments (0)
Add Comment