കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ ക്യാപ്റ്റൻമാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫസ്റ്റ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്നെയാണ്.എന്നാൽ അദ്ദേഹം ആദ്യത്തെ മത്സരത്തിൽ കളിച്ചിരുന്നില്ല.ഇന്നത്തെ മത്സരത്തിലും അദ്ദേഹം ഉണ്ടാകില്ല എന്നാണ് നിലവിലെ റിപ്പോർട്ടുകൾ. വൈസ് ക്യാപ്റ്റനായി കൊണ്ട് ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തത് മിലോസ് ഡ്രിൻസിച്ചിനെയായിരുന്നു.
കഴിഞ്ഞ സീസണിൽ ക്ലബ്ബിലേക്ക് എത്തിയ ഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട താരമായി മാറുകയായിരുന്നു.ഇതോടെയാണ് വൈസ് ക്യാപ്റ്റൻ സ്ഥാനം അദ്ദേഹത്തിന് നൽകിയത്. മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ ലൂണയുടെ അഭാവത്തിൽ ആം ബാൻഡ് അണിഞ്ഞത് ഡ്രിൻസിച്ച് തന്നെയായിരുന്നു.ഒരു വലിയ ഉത്തരവാദിത്തമാണ് അദ്ദേഹത്തിൽ വന്നുചേർന്നിരിക്കുന്നത്.
ഏതായാലും ഈ വൈസ് ക്യാപ്റ്റൻ സ്ഥാനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.മാനേജ്മെന്റ് തന്നെ വിശ്വസിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് ആണെന്നും ഏറ്റവും വലിയ ആരാധക കൂട്ടം മഞ്ഞപ്പടയാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.പ്രസ് കോൺഫറൻസിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
‘കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ ആവാൻ സാധിച്ചതിൽ എനിക്ക് ഒരുപാട് അഭിമാനം. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് ആണ്. ഏറ്റവും വലിയ ആരാധക കൂട്ടം ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുമാണ്.എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്. പക്ഷേ ഞാൻ ഇനി നിർബന്ധമായും കളിക്കളത്തിന് അകത്തും ഡ്രസ്സിങ് റൂമിലും കൂടുതലായിട്ട് നൽകേണ്ടതുണ്ട്. മാനേജ്മെന്റ് എന്നെ വിശ്വസിച്ചതിൽ ഞാൻ ഹാപ്പിയാണ് ‘ഡ്രിൻസിച്ച് പറഞ്ഞു.
പ്രതിരോധനിരയിൽ കൂടുതൽ മികച്ച പ്രകടനം അദ്ദേഹം നടത്തേണ്ടതുണ്ട്. കഴിഞ്ഞ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം മോശമായിരുന്നു.പ്രത്യേകിച്ച് മത്സരത്തിന്റെ അവസാനത്തിൽ അവരുടെ അശ്രദ്ധ കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ഗോളുകൾ വഴങ്ങേണ്ടി വന്നതും തോൽവി ഏറ്റുവാങ്ങേണ്ടിവന്നതും.