കേരള ബ്ലാസ്റ്റേഴ്സിന്‍റെ കഴിഞ്ഞ സീസണിലെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ മലയാളി സൂപ്പർ താരമായ സച്ചിൻ സുരേഷായിരുന്നു.മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു.എന്നാൽ അവസാനത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. അതുകൊണ്ടുതന്നെ ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.ഈയിടെയാണ് അദ്ദേഹം പരിക്കിൽ നിന്നും മുക്തനായത്.
കഴിഞ്ഞ ബംഗളൂരു എഫ്സിക്കെതിരെയുള്ള ഡ്യൂറന്റ് കപ്പ് മത്സരത്തിൽ സോം കുമാറിന് പരിക്കേറ്റപ്പോൾ പകരക്കാരനായി വന്നത് സച്ചിനായിരുന്നു.പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് താരം ഇപ്പോൾ ക്ലബ്ബിനോടൊപ്പം മറ്റൊരു സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്.ഐഎസ്എൽ മീഡിയ ഡേക്ക് വേണ്ടി ഇന്നലെ സച്ചിൻ സുരേഷ് കൊച്ചിയിൽ എത്തിയിരുന്നു.
അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.തന്റെ ലക്ഷ്യങ്ങളെ കുറിച്ചാണ് താരം സംസാരിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി മാറലാണ് തന്റെ ലക്ഷ്യം എന്നാണ് ഈ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്. സച്ചിൻ സുരേഷിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആയിക്കൊണ്ട് എനിക്ക് മാറേണ്ടതുണ്ട്.ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ എനിക്ക് നേടണം. മാത്രമല്ല ബ്ലാസ്റ്റേഴ്സിനോടൊപ്പം കിരീടം നേടുകയും വേണം ‘ഇതാണ് സച്ചിൻ സുരേഷ് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം പഞ്ചാബിനെതിരെയാണ്.വരുന്ന പതിനഞ്ചാം തീയതി കൊച്ചി സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക.ഡ്യൂറന്റ് കപ്പിൽ ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയിരുന്നു.അപ്പോൾ സമനിലയായിരുന്നു റിസൾട്ട് സംഭവിച്ചിരുന്നത്.