15 വർഷത്തെ അനുഭവസമ്പത്തിന്റെ പുറത്ത് പറയുകയാണ്, ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ സമാനതകളില്ലാത്തത്:സ്റ്റാറേ പറയുന്നു
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ നാല് റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. രണ്ട് ഹോം മത്സരങ്ങളും രണ്ട് എവേ മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്.ഒരു വിജയം,രണ്ട് സമനില, ഒരു തോൽവി എന്നിങ്ങനെയാണ് റിസൾട്ടുകൾ വരുന്നത്.ഇനി ഇന്റർനാഷണൽ ബ്രേക്ക് ആണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ടു മത്സരങ്ങളും വീക്ഷിക്കാൻ കൊച്ചിയിൽ നിരവധി ആരാധകർ തടിച്ചു കൂടിയിരുന്നു. ഇനി അടുത്ത ഹോം മത്സരം ബംഗളൂരു എഫ്സിക്കെതിരെയാണ്.ആ മത്സരത്തിൽ ആയിരിക്കും റെക്കോർഡ് കാണികൾ ഉണ്ടാവുക. ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ തന്നെയായിരിക്കും ആ മത്സരത്തിൽ വ്യത്യാസം സൃഷ്ടിക്കാൻ പോകുന്നത്.ആരാധകരുടെ ഒരു പിന്തുണയിൽ വേണം ക്ലബ്ബിന് വിജയിക്കാൻ.
ഇന്ത്യയുടെ ഏത് ഭാഗത്ത് മത്സരം വെച്ചാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ നമുക്ക് അവിടെ കാണാൻ സാധിക്കും. ട്രാവൽ ഫാൻസിനെ പോലും അവകാശപ്പെടാൻ സാധിക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്.ഈ ആരാധകരെ ഒരിക്കൽ കൂടി പരിശീലകനായ സ്റ്റാറേ പ്രശംസിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ സമാനതകളില്ലാത്തവരാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ഓരോ ക്ലബ്ബുകൾക്കും അവരുടേതായ ആരാധകരുണ്ട്.പക്ഷേ ഞങ്ങളുടെ ആരാധകർ തികച്ചും അസാധാരണമാണ്.15 വർഷത്തോളം ലോകത്തിന്റെ പല ഭാഗങ്ങളിലും പരിശീലിപ്പിച്ച പരിശീലകനാണ് ഞാൻ. അതിന്റെ അനുഭവസമ്പത്ത് വെച്ചുകൊണ്ട് തന്നെയാണ് ഞാൻ പറയുന്നത്,കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ സൃഷ്ടിക്കുന്ന അന്തരീക്ഷവും ഊർജ്ജവും സമാനതകളില്ലാത്ത ഒന്നാണ് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ ആരാധകർക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് വിജയങ്ങൾ സ്വന്തമാക്കേണ്ടതുണ്ട്.അവസാനത്തെ രണ്ടു മത്സരങ്ങളിലും വിജയിക്കാനുള്ള അവസരങ്ങൾ ക്ലബ്ബിന് ഉണ്ടായിരുന്നുവെങ്കിലും അതൊന്നും മുതലെടുക്കാൻ സാധിക്കാതെ പോവുകയായിരുന്നു.ഹോം മത്സരങ്ങളിൽ പരമാവധി പോയിന്റ് കളക്ട് ചെയ്യുക എന്ന ഒരു രീതി തന്നെയായിരിക്കും ഈ സീസണിലും ബ്ലാസ്റ്റേഴ്സ് തുടരുക.