6 പരിശീലകർ,കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലക സംഘത്തെ അറിയൂ!

കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലാണ് പുറത്തായത്. മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിട്ടും കിരീടങ്ങൾ ഒന്നും ക്ലബ്ബിന് നേടിക്കൊടുക്കാൻ പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ക്ലബ്ബ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ പരിശീലക സംഘവും ബ്ലാസ്റ്റേഴ്സ് വിട്ടു. അസിസ്റ്റന്റ് പരിശീലകനായിരുന്ന ഫ്രാങ്ക്‌ ഡോവനും ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.

പുതിയ പരിശീലക സംഘത്തെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ട്.മൂന്ന് പുതിയ പരിശീലകരെയാണ് കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ പഴയ 3 പരിശീലകർ ക്ലബ്ബിനോടൊപ്പം തുടരുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ആകെ 6 പരിശീലകരാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഉള്ളത്.അത് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മുഖ്യ പരിശീലകൻ മികയേൽ സ്റ്റാറേയാണ്. അദ്ദേഹത്തിന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ കളിച്ചത്. അദ്ദേഹം തന്റെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ബിയോൺ വെസ്ട്രോമിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ദേഹവും സ്വീഡിഷ് തന്നെയാണ്. കൂടാതെ പുതുതായി വന്നിട്ടുള്ള മറ്റൊരു പരിശീലകൻ ഫ്രഡാറിക്കോ പെരേര മൊറയ്സാണ്.

ഇദ്ദേഹം പോർച്ചുഗീസുകാരനാണ്.സെറ്റ് പീസ് പരിശീലകനാണ് ഇദ്ദേഹം.ഇങ്ങനെ പുതുതായി മൂന്നു പേരാണ് എത്തിയിട്ടുള്ളത്. കൂടാതെ പഴയ മൂന്നുപേരും ക്ലബ്ബിനോടൊപ്പം തുടരുന്നുണ്ട്. ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ടിജി പുരുഷോത്തമനാണ് ഉള്ളത്.വുക്മനോവിച്ചിന്റെ കീഴിലും ഇദ്ദേഹം തന്നെയാണ് ഉണ്ടായിരുന്നത്. കൂടാതെ ഗോൾകീപ്പിംഗ് പരിശീലകനായി കൊണ്ട് സ്ലാവൻ പ്രോഗോവെക്കിയാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇനി വെർണർ മാർട്ടൻസ് കൂടി ക്ലബ്ബിനോടൊപ്പം തുടരുന്നുണ്ട്.

ഫിറ്റ്നസ് പരിശീലകനാണ് ഇദ്ദേഹം. ഇങ്ങനെയാണ് ക്ലബ്ബിന്റെ പരിശീലക സംഘം വരുന്നത്.ടീമിനെ തയ്യാറാക്കി എടുക്കാൻ ഒരു മികച്ച നിര തന്നെ കോച്ചിംഗ് സ്റ്റാഫിൽ ഉണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ക്ലബ്ബിന്റെ വലിയ പോരായ്മകളിൽ ഒന്ന് സെറ്റ് പീസ് തന്നെയായിരുന്നു. അത് മെച്ചപ്പെടുത്താനും പരിശീലകനെ കൊണ്ടുവന്നിട്ടുണ്ട്. ഇനി കളിക്കളത്തിലാണ് ഇതിന്റെ റിസൾട്ടുകൾ കാണേണ്ടത്.

Björn WesströmFrederico Pereira MoraisMikael Stahre
Comments (0)
Add Comment