ബ്രൂണോ ഫെർണാണ്ടസിനെ പരിശീലിപ്പിച്ച പരിശീലകൻ,ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസ് പ്ലാനുകളെ കുറിച്ച് സംസാരിച്ച് മൊറൈസ്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുകൊണ്ടാണ് തുടങ്ങിയിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.ആ മത്സരത്തിലെങ്കിലും വിജയിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് തിരികെ വരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറേയും അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ബിയോൺ വെസ്ട്രോമുമാണ് ക്ലബ്ബിനകത്ത് ഉള്ളത്.കൂടാതെ പുതുതായി സെറ്റ് പീസ് പരിശീലകനെ കൂടി ക്ലബ്ബ് നിയമിച്ചിരുന്നു. പോർച്ചുഗീസുകാരനായ ഫ്രഡറിക്കോ പെരേര മൊറൈസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. പോർച്ചുഗീസ് സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസിനെ പരിശീലിപ്പിച്ച പരിശീലകനാണ് ഇദ്ദേഹം.ബ്രൂണോ ഉണ്ടായിരുന്ന പോർച്ചുഗീസ് അക്കാദമി ടീമിൽ സെറ്റ് പീസ് പരിശീലകനായി കൊണ്ട് ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ പല പ്രധാനപ്പെട്ട താരങ്ങളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസുകളെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.സെറ്റ് പീസുകളിൽ നിന്ന് ഗോൾ നേടുന്നത് ബ്ലാസ്റ്റേഴ്സ് കുറവാണെന്നും മറിച്ച് വഴങ്ങുന്നത് പതിവാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് പരിഹരിക്കാൻ വേണ്ടിയാണ് താൻ ഈ പരിശീലക സംഘത്തോടൊപ്പം ഉള്ളത് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സെറ്റ് പീസിൽ നിന്ന് ചില ഗോളുകളൊക്കെ നേടിയിട്ടുണ്ട്.അതേസമയം സെറ്റ് പീസുകളിൽ നിന്ന് ഗോളുകൾ വഴങ്ങുകയും ചെയ്തിട്ടുണ്ട്. ലഭിച്ച സെറ്റ് പീസുകളും അത് ഗോളാക്കി മാറ്റുന്നതിന്റെ കണക്കുകളും പരിശോധിച്ചാൽ ബ്ലാസ്റ്റേഴ്സിന്റെ വിജയശതമാനം വളരെ കുറവാണ്.സെറ്റ്പീസുകൾ ഗോളാക്കി മാറ്റാൻ ഒരു പരിധിവരെ കഴിഞ്ഞാൽ ആ ടീമിന്റെ വിജയസാധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സ്റ്റാറേ ഇതിനു വേണ്ടി മാത്രം ഒരു ഡിപ്പാർട്ട്മെന്റ് സൃഷ്ടിച്ചത് ‘ ഇതാണ് സെറ്റ് പീസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അഡ്രിയാൻ ലൂണ മാത്രമാണ് സെറ്റ് പീസുകളിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഒരല്പം എങ്കിലും മികവ് കാണിക്കുന്നത്. ഇത്തവണ എല്ലാ താരങ്ങളും മികച്ച രൂപത്തിലേക്ക് മാറാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്.നോഹ സദോയി,ഡ്രിൻസിച്ച്,കോയെഫ് എന്നിവർക്ക് സെറ്റ് പീസിന്റെ കാര്യത്തിൽ പ്രത്യേക പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

Bruno FernandezFrederico Pereira MoraisKerala Blasters
Comments (0)
Add Comment