കയ്യടി നൽകാം കേരള ബ്ലാസ്റ്റേഴ്സിന്,താരങ്ങൾ കൈപ്പിടിച്ചിറങ്ങുക വയനാട് ദുരിതബാധിതരായ കുട്ടികളുമായി!

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നാളെയാണ് നടക്കുക.കൊച്ചിയിൽ വെച്ച് കൊണ്ട് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. നാളെ വൈകിട്ട് 7:30നാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യം മത്സരത്തിന് കിക്കോഫ് നടത്തുക. സ്വന്തം ആരാധകരുടെ മുന്നിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഒരു വിജയ തുടക്കം ലഭിക്കുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.

ഇതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ ഫോർ വയനാട് എന്ന ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. അതായത് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഓരോ ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ക്ലബ്ബ് സംഭാവന ചെയ്യും.വയനാട് ദുരിതബാധിതരെ സഹായിക്കാൻ വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ഈയൊരു ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുള്ളത്.

ഇതിന് പിന്നാലെ മറ്റൊരു മാതൃകാപരമായ പ്രവർത്തി കൂടി ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.അതായത് ആദ്യ മത്സരത്തിന് നാളെ താരങ്ങളുടെ കൈപ്പിടിച്ച് ഇറങ്ങുക വയനാട് ദുരിതബാധിതരായ കുട്ടികളാണ്.ചൂരൽമലയിലെയും മുണ്ടക്കൈയിലെയും സ്‌കൂളിലെ കുട്ടികളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും പഞ്ചാബിന്റെ താരങ്ങളുടെയും കൈകൾ പിടിച്ചുകൊണ്ട് കളിക്കളത്തിലേക്ക് ഇറങ്ങുക. ഇത് മാധ്യമങ്ങളും സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ഈ കുട്ടികളെ ഓണക്കാലത്ത് ചേർത്ത് നിർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനുവേണ്ടി 24 കുട്ടികൾ രക്ഷിതാക്കളോടൊപ്പം കൊച്ചിയിൽ എത്തിച്ചേർന്നിട്ടുണ്ട്. തീർച്ചയായും മാതൃകാപരമായ ഒരു പ്രവർത്തി തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.ഏറെ കയ്യടികൾ ആരാധകരിൽ നിന്നും ക്ലബ്ബിന് ഇപ്പോൾ ലഭിക്കുന്നുണ്ട്.

Adrian LunaKerala Blasters
Comments (0)
Add Comment