ഫിയാഗോ ഫാൻസ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യാവുന്നത്.ഫിയാഗോ എന്ന ഫുട്ബോൾ ഇൻഫ്ലുവൻസർ ട്വിറ്ററിൽ പോൾ കോമ്പറ്റീഷൻ സംഘടിപ്പിക്കുകയായിരുന്നു. അതിന്റെ ഫൈനൽ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സും ബൊറൂസിയ ഡോർട്മുണ്ടും തമ്മിൽ ഏറ്റുമുട്ടിയത്.ഒരു കടുത്ത പോരാട്ടമാണ് അരങ്ങേറിയത്. തുടർന്ന് 50.3 ശതമാനം വോട്ടുകൾ നേടി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയായിരുന്നു.
രണ്ട് ടീമുകളുടെയും ഒഫീഷ്യൽ അക്കൗണ്ട് ഇടപെട്ട ഒരു മത്സരം കൂടിയായിരുന്നു ഇത്. കേരള ബ്ലാസ്റ്റേഴ്സ് രണ്ടുതവണയാണ് ഇടപെട്ടത്. എന്നാൽ ബൊറൂസിയ ഡോർട്മുണ്ട് അങ്ങനെയായിരുന്നില്ല.നാല് തവണ അവർക്ക് ഇടപെടേണ്ടിവന്നു.ഓരോ തവണ അവർ പുറകിലേക്ക് പോകുമ്പോഴും അവരുടെ ഒഫീഷ്യൽ അക്കൗണ്ട് രംഗത്തേക്ക് വരികയായിരുന്നു.
ബൊറൂസിയ ഡോർട്മുണ്ട് പരമാവധി ശ്രമിച്ചിട്ടും അവർക്ക് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല എന്നുള്ളതാണ് വസ്തുത. മൂന്നാമത്തെ തവണ ഷെയർ ചെയ്ത സമയത്ത് ഇത് അവസാനത്തേതാണ് എന്ന് ബൊറൂസിയ ഡോർട്മുണ്ട് അറിയിച്ചിരുന്നു. എന്നാൽ അവർ പിറകിലേക്ക് പോയപ്പോൾ നാലാമതായി കൊണ്ട് അവർ അതിൽ ഇടപെടുകയായിരുന്നു.
അതിൽ അവർ കമന്റ് രേഖപ്പെടുത്തിയത് Objection Your honor എന്നാണ്.ബൊറൂസിയ പരാജയത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈയൊരു കമന്റ് രേഖപ്പെടുത്തിയത്. പക്ഷേ ഇതുകൊണ്ടൊന്നും ഫലം ഉണ്ടായില്ല.കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ അക്കൗണ്ട് ഈ കമന്റ് ഷെയർ ചെയ്തിട്ടുണ്ട്.
OVERRULED എന്നാണ് ഇതിനുള്ള മറുപടിയായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ അക്കൗണ്ട് നൽകിയിട്ടുള്ളത്.ENJOY THE SHOW എന്ന GIF ഉം ഇതിനോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്. പരമാവധി ശ്രമിച്ചിട്ടും വിജയിക്കാനാവാത്ത ബൊറൂസിയക്ക് മറുപടി നൽകുകയാണ് ബ്ലാസ്റ്റേഴ്സ് ഇതിലൂടെ ചെയ്തിട്ടുള്ളത്.
ഏതായാലും ആരാധകർ വളരെയധികം ആവേശത്തോട് കൂടി ഏറ്റെടുത്ത ഒരു പോൾ തന്നെയായിരുന്നു ഇത്. വിജയിച്ച ക്ലബ്ബിനെ സന്ദർശിക്കുമെന്ന് ഫിയാഗോ നേരത്തെ അറിയിച്ചിരുന്നു. അദ്ദേഹം അധികം വൈകാതെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് സന്ദർശിച്ചേക്കും.