ക്ലബ്ബ് വിടാൻ ആലോചിച്ചിരുന്നു,പക്ഷേ മലയാളിയായ ഞാൻ എങ്ങനെയാണ് ഒരു കിരീടം പോലും നേടിക്കൊടുക്കാതെ ഈ ക്ലബ്ബ് വിടുക? രാഹുൽ ചോദിക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരമായ രാഹുൽ കെപി കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.താരത്തിന്റെ ആറ്റിറ്റ്യൂഡിനും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഇതോടെ രാഹുൽ ക്ലബ് വിടും എന്നുള്ള റൂമറുകൾ പ്രചരിച്ചു.

എന്നാൽ ഈ മലയാളി താരം ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.ഈ സീസണിൽ കൂടുതൽ കരുത്തനായി തിരിച്ചുവരാൻ വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നുണ്ട്. സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആരാധകർ അദ്ദേഹത്തെ കൈവിട്ടിട്ടില്ല.കൊച്ചിയിൽ ആരാധകർ താരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് ചാന്റോക്കെ നടത്തിയിരുന്നു.ഈ സീസണിൽ അദ്ദേഹം കൂടുതൽ കരുത്തോടെ മടങ്ങിയെത്തും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

എന്നാൽ ക്ലബ്ബ് വിടണോ വേണ്ടത് എന്നുള്ള കാര്യത്തിൽ തനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നു എന്നത് രാഹുൽ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷേ മലയാളിയായ താൻ ഈ ക്ലബ്ബിനോടൊപ്പം ഒരു കിരീടം പോലും നേടാനാവാതെ എങ്ങനെയാണ് ക്ലബ്ബ് വിടുക എന്നാണ് അദ്ദേഹം ചോദിച്ചിട്ടുള്ളത്. അത്രയേറെ അദ്ദേഹം ഈ ക്ലബ്ബിനെ ഇഷ്ടപ്പെടുന്നുണ്ട്. മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വ്യക്തമാക്കിയിട്ടുള്ളത്.

‘ ഞങ്ങൾ മൂന്ന് ഫൈനലുകൾ കളിച്ചിട്ടുണ്ട്.എന്നിട്ടും കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്തത് വളരെയധികം നിരാശരായിരുന്നു.ഈ ഇടക്കാലയളവിൽ ക്ലബ്ബ് വിടണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഞാനൊരു മലയാളിയാണ്. ഒരു കിരീടം പോലും നേടാൻ സാധിക്കാതെ എങ്ങനെയാണ് ഈ ക്ലബ്ബ് വിട്ടു പോവുക? ഇതാണ് രാഹുൽ ചോദിച്ചിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എല്ലിലെ ആദ്യത്തെ മത്സരം വരുന്ന സൺഡേയാണ് കളിക്കുക.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. സ്റ്റാർട്ടിങ് ഇലവനിൽ രാഹുലിന് ഇടം ലഭിക്കുമോ എന്നുള്ളത് അറിയേണ്ട കാര്യമാണ്.വലത് വിങ്ങിൽ മറ്റൊരു മലയാളി താരമായ ഐമൻ കടുത്ത കോമ്പറ്റീഷൻ ആണ് രാഹുലിന്‌ നൽകുന്നത്.

Kerala BlastersRahul Kp
Comments (0)
Add Comment