എന്തുകൊണ്ടാണ് അന്ന് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്? 99% വാർത്തകളും ഫെയ്ക്കായിരുന്നുവെന്ന് സിഫ്നിയോസ്!
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ഡച്ച് സ്ട്രൈക്കറായിരുന്നു മാർക്കോസ് സിഫ്നിയോസ്. 2017/18 സീസണിലായിരുന്നു ഈ താരം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. 11 മത്സരങ്ങൾ കളിച്ച ഈ സ്ട്രൈക്കർ നാലു ഗോളുകൾ നേടിയിട്ടുണ്ട്.എന്നാൽ 2018 ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിടുകയും ഗോവയിലേക്ക് പോവുകയും ചെയ്തു.അവിടെ 7 മത്സരങ്ങളാണ് താരം കളിച്ചത്.ഒരു ഗോൾ നേടുകയും ചെയ്തു.
ആ വർഷം തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് അദ്ദേഹം വിടുകയും ചെയ്തു. എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് ഗോവയിലേക്ക് പോയത് എന്നതിന്റെ കാരണം സിഫ്നിയോസ് വ്യക്തമാക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ തന്നെ പുറത്തിരുത്തിയതോടുകൂടിയാണ് തനിക്ക് ക്ലബ്ബ് വിടേണ്ടിവന്നത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. താൻ ക്ലബ്ബ് വിട്ടതുമായി ബന്ധപ്പെട്ടു കൊണ്ട് പ്രചരിച്ച വാർത്തകളിൽ 99% വ്യാജമായിരുന്നുവെന്നും സിഫ്നിയോസ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ ഞാൻ ഗോവക്ക് വേണ്ടി സൈൻ ചെയ്ത സമയത്ത് ഒരുപാട് റൂമറുകൾ പ്രചരിച്ചിരുന്നു. എന്തുകൊണ്ടാണ് ഞാൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടത് എന്ന കാരണത്തിലായിരുന്നു ഒരുപാട് റൂമറുകൾ പ്രചരിച്ചത്. എന്നാൽ അതിൽ 99% വ്യാജമായിരുന്നു. ഞാൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിന്റെ കാരണം വളരെ ലളിതമാണ്.ഞാൻ അവിടെ വളരെയധികം ഹാപ്പിയായിരുന്നു. പക്ഷേ പുതിയ പരിശീലകൻ വരികയും എന്നെ ബെഞ്ചിൽ ഇരുത്തുകയും ചെയ്തതോട് കൂടി എനിക്ക് കംഫർട്ടബിൾ നഷ്ടപ്പെടുകയായിരുന്നു ‘ഇതാണ് താരം പറഞ്ഞിട്ടുള്ളത്.
അവസരങ്ങൾ ലഭിക്കാതെ വന്നതോടുകൂടി അദ്ദേഹം ക്ലബ്ബ് വിടാൻ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് ടെർമിനേറ്റ് ചെയ്തു. പിന്നീടാണ് അദ്ദേഹം ഗോവയിലേക്ക് പോയത്. താരം അന്ന് ഒരു യുവതാരമായിരുന്നു. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം പ്ലെയിങ് ടൈം ലഭിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വിട്ടതെന്നും ഈ താരം പുതിയ അഭിമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്.