അവസരം ലഭിക്കാത്തതുകൊണ്ട് ഹാപ്പിയല്ലേ? ഡ്രിൻസിച്ച് പ്രതികരിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറെ പലവിധ പരീക്ഷണങ്ങളും സ്റ്റാർട്ടിങ് ഇലവനിൽ നടത്തുന്നുണ്ട്. പല മാറ്റങ്ങളും അദ്ദേഹം നടപ്പിൽ വരുത്താറുണ്ട്. ആദ്യത്തെ മത്സരങ്ങളിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ പ്രതിരോധനിര താരമായ മിലോസ് ഡ്രിൻസിച്ചിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. പ്രതിരോധത്തിൽ ഭൂരിഭാഗവും ഇന്ത്യൻ താരങ്ങളെയാണ് ഈ പരിശീലകൻ ഉൾപ്പെടുത്തുന്നത്. ഇനി വിദേശ താരത്തെ ഉൾപ്പെടുത്തുകയാണെങ്കിൽ അത് കോയെഫിനെയായിരിക്കും.
അതുകൊണ്ടുതന്നെ ഡ്രിൻസിച്ചിന് ഇപ്പോൾ സ്റ്റാർട്ടിങ് ഇലവനിൽ അവസരം ലഭിക്കാറില്ല. അതിനാൽ ക്ലബ്ബിനകത്ത് അസംതൃപ്തനാണോ എന്ന് അദ്ദേഹത്തോട് പുതിയ അഭിമുഖത്തിൽ ചോദിച്ചിരുന്നു. പക്ഷേ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും അദ്ദേഹത്തിനില്ല. അദ്ദേഹം ഹാപ്പിയാണ്. ഡ്രിൻസിച്ച് പറഞ്ഞത് നോക്കാം.
‘ കഴിഞ്ഞ ഒരു വർഷത്തോളമായി ഞാൻ ഇവിടെയുണ്ട്. കൂടാതെ ഇനിയും എനിക്ക് ക്ലബ്ബുമായി കരാർ അവശേഷിക്കുന്നുണ്ട്. ഞാൻ ഇവിടെ ഹാപ്പിയാണ്. എനിക്ക് ഇതൊരു വീടു പോലെയാണ് അനുഭവപ്പെടുന്നത് ‘ ഇങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം പറഞ്ഞിട്ടുള്ളത്.
നിലവിൽ ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റൻ ഡ്രിൻസിച്ചാണ്. പലപ്പോഴും പകരക്കാരനായി കൊണ്ടാണ് ഇപ്പോൾ അദ്ദേഹം ഇറങ്ങാറുള്ളത്. കഴിഞ്ഞ മത്സരത്തിൽ മൂന്ന് ഡിഫൻസിനെ വെച്ചു കൊണ്ടായിരുന്നു സ്റ്റാറെ കളിച്ചിരുന്നത്. അങ്ങനെ പലവിധത്തിലുള്ള മാറ്റങ്ങൾ അദ്ദേഹം വരുത്തുന്നുണ്ട്.അദ്ദേഹത്തിന് മോശമല്ലാത്ത പ്രകടനം ക്ലബ്ബ് നടത്തുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.