2022ൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒരു വലിയ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനോട് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് കൊച്ചിയിൽ വെച്ചുകൊണ്ടായിരുന്നു ഈ വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ ദിമിത്രി പെട്രറ്റോസ് അവർക്ക് വേണ്ടി ഹാട്രിക്ക് നേടിയിരുന്നു.എന്നാൽ അന്ന് അദ്ദേഹം ചെയ്ത ഒരു പ്രവർത്തി വലിയ വിവാദമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ കോർണർ ഫ്ലാഗ് അദ്ദേഹം ചവിട്ടി തെറിപ്പിച്ചിരുന്നു.ബ്ലാസ്റ്റേഴ്സിന്റെ ലോഗോയുള്ള ഫ്ലാഗ് അദ്ദേഹം ചവിട്ടിയത് വലിയ വിവാദമായിരുന്നു.ബ്ലാസ്റ്റേഴ്സ് ആരാധകർ ഇതിനെതിരെ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ അത് മനപ്പൂർവമായിരുന്നില്ല എന്നുള്ള കാര്യം പെട്രറ്റോസ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കോർണർ ഫ്ലാഗിൽ ക്ലബ്ബുകളുടെ ലോഗോ ഉള്ളത് തനിക്ക് അറിയില്ലായിരുന്നുവെന്നും പെട്രറ്റോസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘കൊച്ചിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സഹതാരങ്ങൾ പറഞ്ഞിരുന്നു. മത്സരത്തിനിടെ മൈതാനത്ത് ഞങ്ങൾക്ക് പരസ്പരം കേൾക്കാൻ പോലും സാധിച്ചില്ല. ഞാൻ മുമ്പും ഗോൾ നേടിയപ്പോൾ ചെയ്ത ഒരു കാര്യമാണത്. ഞാൻ ചെന്ന് കൊടിയിൽ ചവിട്ടും. എന്നാൽ ഇന്ത്യയിൽ അവർ പതാകയിൽ ബാഡ്ജ് വെക്കുന്നുണ്ട്. ഞാൻ ഇത് അറിഞ്ഞില്ല. അതിന് ശേഷം ഞാൻ വീണ്ടും അങ്ങനെ ചെയ്തിട്ടില്ല. ശേഷം അവർ എന്തിനെക്കുറിച്ചാണ് പരാതിപ്പെടുന്നത് എന്ന് അറിയാതെ ഞാൻ ആശയക്കുഴപ്പത്തിലായി ‘ ഇതാണ് മോഹൻ ബഗാൻ താരം പറഞ്ഞിട്ടുള്ളത്.
മോഹൻ ബഗാനുവേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് ദിമി. ആകെ 52 ഐഎസ്എൽ മത്സരങ്ങൾ കളിച്ച താരം 23 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ഈ സീസണിൽ ഒരു ഗോളും രണ്ട് അസിസ്റ്റും മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. നിലവിൽ 2026 വരെ അദ്ദേഹത്തിന് മോഹൻ ബഗാനുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.