8 ചോദ്യങ്ങൾ,7 നിർദ്ദേശങ്ങൾ: പ്രതിഷേധം കനപ്പിച്ച് മഞ്ഞപ്പട!

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ മഞ്ഞപ്പട വലിയ പ്രതിഷേധങ്ങൾ നടത്തുകയാണ്.അതിന്റെ ഭാഗമായി കൊണ്ട് ഒരു സ്റ്റേറ്റ്മെന്റ് അവർ ഇറക്കിയിട്ടുണ്ട്. കുറെ ചോദ്യങ്ങളും നിർദ്ദേശങ്ങളുമാണ് അവർ ഈ സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.അത് നമുക്കൊന്ന് പരിശോധിക്കാം..

1- വിജയങ്ങൾ നേടണമെങ്കിൽ വ്യക്തമായ പ്ലാനിങ്ങും മൈൻഡ് സെറ്റും വേണം.അത് നേടിയെടുക്കാൻ ആവശ്യമായ ലീഡർഷിപ്പും ടാക്റ്റികൽ ഡയറക്ഷനും നമുക്ക് ഉണ്ടോ?

2- നിർണായക സമയങ്ങളിൽ മുന്നോട്ട് കയറി വരാൻ ആവശ്യമായ താരങ്ങൾ നമുക്ക് ഉണ്ടോ?മത്സരം മാറ്റിമറിക്കാൻ കഴിവുള്ള താരങ്ങളുടെ അഭാവം നമ്മുടെ ടീമിനകത്ത് ഉണ്ട്.സ്‌ക്വാഡ് ഡെപ്ത്ത് എവിടെ? ഗെയിം ചേഞ്ചേഴ്സ് എവിടെ?

3- ഒരുപാട് പരിക്കുകൾ, ആ പരിക്കിൽ നിന്നും മുക്തരാവാൻ ഒരുപാട് സമയം ആവശ്യമായി വരുന്നു. നമ്മുടെ മെഡിക്കൽ റിഹാബിലിറ്റേഷന്റെ അവസ്ഥ എന്താണ്?

4-പരിക്കുകൾ തടയാൻ കഴിയുന്നില്ല.താരങ്ങളിൽ പലർക്കും ഫിറ്റ്നസ് ഇല്ല. ഫിറ്റ്നസ് മാനേജ്മെന്റിൽ പ്രൊഫഷണലിസത്തിന്റെ കുറവാണ് കാണാൻ കഴിയുന്നത്.എന്നാണ് ഇതിലൊക്കെ ഒരു നിലവാരം കാണാൻ കഴിയുക?

5-മികച്ച ഇന്ത്യൻ താരങ്ങളെ സ്കൗട്ട് ചെയ്യാൻ ഇപ്പോൾ സാധിക്കുന്നില്ല.ഒരു കോമ്പറ്റിറ്റീവ് ടീം ഉണ്ടാക്കാൻ കഴിവുള്ള സ്കൗട്ടിംഗ് ടീം തന്നെയാണോ നമുക്കുള്ളത്?

6- ഒരു ചാമ്പ്യൻ ടീം എല്ലാ ടൂർണമെന്റുകളെയും വളരെ ഗൗരവത്തോട് കൂടിയാണ് സമീപിക്കുക. ഡ്യൂറന്റ് കപ്പിലും സൂപ്പർ കപ്പിലും ഒക്കെ നമ്മൾ മോശം പ്രകടനം നടത്തുന്നത് നമ്മുടെ തയ്യാറെടുപ്പിന്റെ അഭാവമല്ലേ?

7- എവിടെയാണ് പുരോഗതിയയും വിജയങ്ങളും? എത്രകാലമായി നമ്മൾ ഇത് പറയാൻ തുടങ്ങിയിട്ട്?

8- പല പ്രധാനപ്പെട്ട പൊസിഷനുകളിലും പരിചയസമ്പത്തുള്ള, മികച്ച താരങ്ങളുടെ അഭാവം ഉണ്ട്. ഇത് നികത്താൻ എന്തുകൊണ്ടാണ് മടി കാണിക്കുന്നത്?

fpm_start( "true" ); /* ]]> */

ഇത്രയും ചോദ്യങ്ങളാണ് മഞ്ഞപ്പട ചോദിച്ചിട്ടുള്ളത്.ഇനി കുറച്ചു നിർദ്ദേശങ്ങൾ അവർ കേരള ബ്ലാസ്റ്റേഴ്സിന് നൽകുകയും ചെയ്തിട്ടുണ്ട്. അത് പരിശോധിക്കാം.

1- മികച്ച ഇന്ത്യൻ താരങ്ങളെ വിൽക്കുന്നു.എന്നാൽ അതിനൊത്ത പകരക്കാരെ കൊണ്ടുവരാൻ കഴിയുന്നില്ല. ഇതിന് പരിഹാരം കാണണം.

2-ടീമിനകത്ത് ചാമ്പ്യൻ മെന്റാലിറ്റി ആവശ്യമാണ്.ഒരു മിഡ് ടേബിൾ ടീമിനെ അല്ല ഞങ്ങൾക്ക് ആവശ്യം.

3- നിങ്ങൾ പൊള്ളയായ വാഗ്ദാനങ്ങൾ ഓരോ വർഷവും നൽകുന്നു. ഞങ്ങൾക്ക് വാഗ്ദാനങ്ങൾ അല്ല വേണ്ടത്. പ്രവർത്തികൾ ആണ് വേണ്ടത്.

4-ജനുവരി ട്രാൻസ്ഫർ ജാലകം മികച്ചതായിരിക്കണം.

5- ഇന്ത്യൻ സ്‌ക്വാഡ് ദുർബലമാണ്.അതിൽ പുരോഗതി ഉണ്ടാക്കണം.

6- പ്രധാനപ്പെട്ട പൊസിഷനുകളിലേക്ക് താരങ്ങളെ കൊണ്ടുവരണം.നല്ല ലീഡർമാരെ കൊണ്ടുവരണം.

7- ആരാധകരെ ക്ലബ്ബ് മാനേജ്മെന്റ് മനസ്സിലാക്കുന്നുണ്ട് എന്നതിന്റെ തെളിവ് റിസൾട്ട് ആണ്.ആ റിസൾട്ടുകൾ ഉണ്ടാക്കിയെടുക്കണം.

ഇത്രയും നിർദ്ദേശങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞപ്പട നൽകിയിട്ടുള്ളത്. ഏതായാലും നാൾക്ക് നാൾ മഞ്ഞപ്പട തങ്ങളുടെ പ്രതിഷേധം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്

KbfcKerala Blasters
Share
Comments (0)
Add Comment