കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ വളരെ മോശമായ രീതിയിലാണ് തുടങ്ങിയിട്ടുള്ളത്. 8 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വിജയം ആഘോഷിക്കാനുള്ള ഭാഗ്യമുണ്ടായത്.4 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.കൊച്ചിയിൽ വെച്ച് കൊണ്ട് പോലും തോൽക്കുന്നു എന്നുള്ളത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണ്.
കഴിഞ്ഞ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. അതിന് മുൻപുള്ള മത്സരങ്ങളിൽ പലതിലും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു.പക്ഷേ വ്യക്തിഗത പിഴവുകൾ കൊണ്ടായിരുന്നു പരാജയപ്പെട്ടിരുന്നത്. എന്നാൽ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ പ്രകടനവും മോശമായിരുന്നു.
അതുകൊണ്ടുതന്നെ പരിശീലകനായ സ്റ്റാറേക്ക് ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം പല ആരാധകരും ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.എന്നാൽ മറ്റൊരു ബ്ലാസ്റ്റേഴ്സ് ആരാധകന്റെ അഭിപ്രായം സ്റ്റാറേയെ കുറ്റപ്പെടുത്തേണ്ടതില്ല എന്നാണ്. മറിച്ച് മാനേജ്മെന്റിനെയാണ് അദ്ദേഹം വിമർശിക്കുന്നത്.ആ ആരാധകൻ എക്‌സിൽ എഴുതിയയത് നോക്കാം.
‘എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരോടും കൂടിയാണ്..ഇത്തവണ നമുക്ക് പരിശീലകനെ കുറ്റപ്പെടുത്താൻ കഴിയില്ല. മറിച്ച് മാനേജ്മെന്റിനെ കുറ്റപ്പെടുത്തിക്കോളൂ. കാരണം ഈ പരിശീലകന് ആവശ്യമായ വിഭവങ്ങൾ എത്തിച്ചു നൽകാത്തതിന്റെ ഉത്തരവാദി ഈ മാനേജ്മെന്റാണ്.ജീക്സണെ റെക്കോർഡ് ട്രാൻസ്ഫർ തുകക്ക് വിറ്റു, എന്നിട്ട് അദ്ദേഹത്തിന്റെ പകരക്കാരനെ സൈൻ ചെയ്തില്ല.റൈറ്റ് ബാക്ക് പൊസിഷനിലും റൈറ്റ് വിങ് ഫോർവേഡ് പൊസിഷനിലും മികച്ച താരങ്ങൾ ഇല്ല. ഇതിനൊക്കെ ഉത്തരവാദി മാനേജ്മെന്റാണ് ” ഇതാണ് ആ ആരാധകൻ എഴുതിയിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധം വർദ്ധിക്കുകയാണ്.ഈ ഇന്റർ നാഷണൽ ബ്രേക്കിന് ശേഷം ബ്ലാസ്റ്റേഴ്സിന് മികച്ച റിസൾട്ടുകൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.