കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർ ക്ലബ്ബിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.ആരാധകർ ആഗ്രഹിച്ച പോലെയുള്ള സൈനിങ്ങുകൾ ഒന്നും നടന്നിരുന്നില്ല. മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.പല ഇന്ത്യൻ താരങ്ങളും ശരാശരി താരങ്ങൾ മാത്രമാണ്.സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ അക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു.
ആ ആശങ്ക ശരിവെക്കുന്ന രൂപത്തിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇന്ത്യൻ താരങ്ങൾ ഇതുവരെ ക്ലബ്ബിനുവേണ്ടി ഗോൾ നേടിയിട്ടില്ല.ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിന് ഡെപ്ത്ത് ഇല്ല എന്ന് പലപ്പോഴും ആരാധകർ ആരോപിക്കുന്ന കാര്യമാണ്. അതിപ്പോൾ കൂടുതൽ തെളിഞ്ഞു വരികയാണ്. പുതുതായി ഇറക്കിയ സ്റ്റേറ്റ്മെന്റിൽ ഡെപ്ത്തിനെ കുറിച്ച് മഞ്ഞപ്പട പ്രതിപാദിക്കുന്നുണ്ട്. അത് നമുക്കൊന്ന് നോക്കാം.
‘സ്‌ക്വാഡിന്റെ ഡെപ്ത്ത് എന്നും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മികച്ച ബാക്കപ്പ് താരങ്ങളെ ഞങ്ങൾ എപ്പോഴും ആവശ്യപ്പെടാറുണ്ട്. പരിക്കുകൾ കാരണം എല്ലാ സീസണുകളും ഇങ്ങനെ താളം തെറ്റാൻ പാടില്ല. നമ്മുടെ പ്ലാനിങ്ങിലെ വിടവ് അവിടെ വ്യക്തമാക്കുന്നുണ്ട്.ഒരു ശക്തമായ ബെഞ്ചിനെ നമുക്ക് ആവശ്യമുണ്ട്.സമയം വരുമ്പോൾ കാര്യങ്ങൾ ഏറ്റെടുത്ത് നടത്താൻ കപ്പാസിറ്റിയുള്ള താരങ്ങളെ ബെഞ്ചിലും നമുക്ക് ആവശ്യമുണ്ട്.സ്‌ക്വാഡിന്റെ ശക്തി നമ്മൾ വർദ്ധിപ്പിക്കണം ‘ഇതാണ് മഞ്ഞപ്പട പറഞ്ഞിട്ടുള്ളത്.
കൃത്യമായ ബാക്കപ്പ് താരങ്ങൾ ഇല്ല എന്നത് ശരിയാണ്.പല താരങ്ങളും ശരാശരി താരങ്ങൾ മാത്രമാണ്. ഏതായാലും ഈ സീസണിൽ ഇനി ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഒന്നുമില്ല. ഒന്ന് രണ്ട് വ്യക്തികളുടെ മികവിൽ മാത്രം മുന്നോട്ടുപോകുന്ന ഒരു ക്ലബ്ബായി ബ്ലാസ്റ്റേഴ്സ് മാറുകയാണ്. അതിന് അടിയന്തരമായി പരിശീലകൻ സ്റ്റാറേ പരിഹാരം കാണേണ്ടതുണ്ട്.