അന്ന് രണ്ടാമത്, ഇന്ന് പത്താമത്.. ബ്ലാസ്റ്റേഴ്സിന്റെ വീഴ്ച്ച ദാരുണം!
പതിവ് പോലെ ഈ സീസണിലും ഒരുപാട് പ്രതീക്ഷകളോട് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എത്തിയത്.ലൂണയും നോവയും ജീസസുമൊക്കെ അടങ്ങുന്ന താരനിരയുടെ ചിറകിലേറി കൊണ്ട് ഒരുപാട് ദൂരം മുന്നോട്ടു പോവാൻ കഴിയുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതെല്ലാം പാഴായി പോവുകയാണ് ചെയ്തിട്ടുള്ളത്.ഇത്തവണ ഒരു മോശം തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സ് ലഭിച്ചിട്ടുള്ളത്.
ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിന് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എട്ടുമത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.നാല് തോൽവികൾ വഴങ്ങേണ്ടിവന്നു.രണ്ട് സമനിലകൾ വഴങ്ങി.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടു. 8 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.
എന്നാൽ കഴിഞ്ഞ സീസണിൽ ഇതായിരുന്നില്ല സ്ഥിതി.നവംബറിലെ ഇന്റർനാഷണൽ ബ്രേക്കിന് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. 9 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. അന്ന് ഗോവ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുൻപിൽ ഉണ്ടായിരുന്നത്.പക്ഷേ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ മുൻപിൽ 9 ക്ലബ്ബുകൾ ഉണ്ട്. ദാരുണമായ ഒരു വീഴ്ച തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ സംഭവിച്ചിട്ടുള്ളത്.
ഇനി ചെയ്യാനുള്ള കാര്യം പൂർവ്വാധികം ശക്തിയോടുകൂടി തിരിച്ചുവരിക എന്നുള്ളതാണ്.ഇനിയും ഒരുപാട് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. തിരിച്ചുവരാനും പോയിന്റ് പട്ടികയിൽ മുന്നോട്ടു കുതിക്കാനും ഒരുപാട് സമയമുണ്ട്.പക്ഷേ അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ടത്.സ്റ്റാറേക്ക് അതിന് സാധിക്കും എന്ന് വിശ്വസിക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരും ഒരുപാടുണ്ട്.