ബ്ലാസ്റ്റേഴ്സിന് എളുപ്പമാക്കി കൊടുത്തത് ഞങ്ങൾ: ചെന്നൈ കോച്ച് കോയൽ പറയുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഒരു തകർപ്പൻ വിജയമാണ് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയെ തോൽപ്പിക്കുകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ നടത്തിയത്.നോവ,ജീസസ്, രാഹുൽ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടിയിട്ടുള്ളത്.ഈ വിജയം ബ്ലാസ്റ്റേഴ്സിന്റെ കോൺഫിഡൻസ് വർദ്ധിപ്പിക്കുന്ന കാര്യമാണ്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിൽ കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തത് തങ്ങൾ തന്നെയാണ് എന്ന് ചെന്നൈ പരിശീലകനായ ഓവൻ കോയൽ പറഞ്ഞിട്ടുണ്ട്. അതായത് ചെന്നൈ വരുത്തിവെച്ച മിസ്റ്റേക്കുകളാണ് ബ്ലാസ്റ്റേഴ്സിന് തുണയായത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.മത്സരശേഷം സംസാരിക്കുകയായിരുന്നു കോയൽ. അദ്ദേഹം പറഞ്ഞത് നോക്കാം.

‘ കേരള ബ്ലാസ്റ്റേഴ്സ് അവസാനത്തിൽ അർഹിച്ച വിജയമാണ് നേടിയത്. പക്ഷേ ഞങ്ങൾക്ക് ഒരുപാട് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. മത്സരത്തിൽ സമനില നേടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു.ആദ്യപകുതിയിൽ ഞങ്ങൾ നല്ല പ്രകടനം നടത്തി. പോസിറ്റീവ് റിസൾട്ട് ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾ വഴങ്ങിയ ഗോളുകൾ എല്ലാം തന്നെ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. ശരിക്കും പറഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തത് ഞങ്ങളാണ്.കാരണം ഞങ്ങളുടെ പിഴവുകളിൽ നിന്നാണ് അവർ ഗോളുകൾ നേടിയത് ‘ ഇതാണ് ചെന്നൈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഗോവക്കെതിരെയാണ്. ചെന്നൈക്കെതിരെ വിജയിച്ചതുകൊണ്ട് തന്നെ ആരാധകർ വലിയ ആവേശത്തിലാണ്.ഗോവയെയും പരാജയപ്പെടുത്താൻ കഴിയും എന്ന ആത്മവിശ്വാസം പല ആരാധകർക്കും ഉണ്ട്. പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഗോവ ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കും.

Kerala BlastersMikael Stahre
Comments (0)
Add Comment