നിൽക്കുന്നത് എരിതീയിൽ,ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ ഈ ഒരൊറ്റ കാര്യത്തിൽ!

കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.വളരെ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഹാട്രിക്ക് തോൽവി ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നിരുന്നു. ബംഗളൂരു എഫ്സി, ഹൈദരാബാദ് എഫ്സി എന്നിവരോട് സ്വന്തം മൈതാനത്തും മുംബൈ സിറ്റിയോട് അവരുടെ മൈതാനത്തുമാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 8 മത്സരങ്ങൾ കളിച്ചിട്ട് രണ്ടു വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.

ഗോൾകീപ്പർമാരുടെയും പ്രതിരോധനിര താരങ്ങളുടെയും വ്യക്തിഗത പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ തിരിച്ചടിയായിട്ടുള്ളത്. ഏറ്റവുമൊടുവിൽ റഫറി വരെ ബ്ലാസ്റ്റേഴ്സിനെ ചതിക്കുന്ന കാഴ്ച നമുക്ക് കാണാൻ കഴിഞ്ഞു. ഇങ്ങനെ എല്ലാംകൊണ്ടും ഇത് ബ്ലാസ്റ്റേഴ്സിന് മോശം സമയമാണ്.നിലവിൽ എരി തീയിലാണ് ബ്ലാസ്റ്റേഴ്സ് നിലകൊള്ളുന്നത്.പല ആരാധകരും പ്രതീക്ഷകൾ കൈവിട്ടു തുടങ്ങിയിട്ടുണ്ട്.

എന്നാൽ ഇനി ഒരൊറ്റ കാര്യത്തിൽ മാത്രമാണ് നമുക്ക് പ്രതീക്ഷ വെക്കാൻ സാധിക്കുക.അത് ഈ ഇന്റർനാഷണൽ ബ്രേക്കിൽ തന്നെയാണ്. അതായത് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നടക്കുന്നത് നവംബർ 24ആം തിയ്യതിയാണ്. അതുവരെ ഒരു വലിയ ഇടവേള ബ്ലാസ്റ്റേഴ്സിന് ലഭ്യമാണ്. അത് ക്ലബ്ബ് കൃത്യമായി ഉപയോഗപ്പെടുത്തും എന്ന കാര്യത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷയുള്ളത്.

വിബിൻ മാത്രമാണ് ഇന്ത്യൻ സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിട്ടുള്ളത്.ബാക്കി എല്ലാ താരങ്ങളെയും പരിശീലകന് ലഭ്യമായിരിക്കും. പരിക്കിന്റെ പിടിയിലായിരുന്ന ചില താരങ്ങൾ തിരിച്ചു വരുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഈ ഇടവേളയിൽ ടീമിനെ കൂടുതൽ കെട്ടുറപ്പുള്ളതാക്കി മാറ്റാൻ സ്റ്റാറേക്ക് സമയം ലഭിക്കും. അത് അദ്ദേഹം ഉപയോഗപ്പെടുത്തണം. പോരായ്മകളെയെല്ലാം പരിഹരിക്കണം. നല്ല രീതിയിൽ ട്രെയിനിംഗ് നടത്തി മെച്ചപ്പെട്ട രീതിയിലേക്ക് മാറണം. ആ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷയുള്ളത്.അതിന് സ്റ്റാറേക്ക് കഴിയുമോ എന്നുള്ളതാണ് ഇനി അറിയേണ്ടത്.

Kerala BlastersMikael Stahre
Comments (0)
Add Comment