അതിന് ശേഷം ലൂണ കൂടുതൽ മെച്ചപ്പെടും: പ്രതീക്ഷകൾ വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. ഗുവാഹത്തിയിൽ വച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.നോഹ സദോയിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയിരുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നില്ല.ഡെങ്കിപ്പനി ബാധിച്ചത് കൊണ്ടായിരുന്നു അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായിരുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ലൂണ തിരിച്ചെത്തിയിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ജീസസിന്റെ പകരക്കാരനായി കൊണ്ടാണ് ലൂണ കളിക്കളത്തിലേക്ക് വന്നത്.ഇത് ആരാധകർക്ക് സന്തോഷം നൽകിയ കാര്യമായിരുന്നു.
ലൂണയെ കുറിച്ചുള്ള പ്രതീക്ഷകൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ പങ്കുവെച്ചിട്ടുണ്ട്.ലൂണ കൂടുതൽ മെച്ചപ്പെടും എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. വരുന്ന ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ലൂണക്ക് മെച്ചപ്പെടാൻ സാധിക്കും എന്നുള്ള പ്രതീക്ഷകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.ലൂണയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ ഞങ്ങളെ സംബന്ധിച്ചിടത്തോളം ലൂണ വളരെ പ്രധാനപ്പെട്ട ഒരു താരമാണ്.കളികളത്തിലേക്ക് തിരിച്ചെത്തുക, അദ്ദേഹത്തിന് മിനിറ്റുകൾ ലഭിക്കുക എന്നതൊക്കെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.കാര്യങ്ങൾ ഇനിയും കൂടുതലായിട്ട് മെച്ചപ്പെടും.വരുന്ന ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അദ്ദേഹം കൂടുതൽ മികച്ച രൂപത്തിലേക്ക് മാറും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് ഇനി ഒഡീഷക്കെതിരെയാണ് അടുത്ത മത്സരം കളിക്കുന്നത്.വ്യാഴാഴ്ചയാണ് മത്സരം അരങ്ങേറുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഇത് എവേ മത്സരമാണ്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അഡ്രിയാൻ ലൂണ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.