കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനായി കൊണ്ട് ആരെ നിയമിക്കും എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ട്. ഒരു മികച്ച പരിശീലകനെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരണം എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.എന്നാൽ ഇതിൽ തന്നെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നമുക്ക് കാണാൻ കഴിയും.
ഏത് കൊമ്പത്തെ കോച്ച് വന്നിട്ടും കാര്യമില്ല എന്നും മാറേണ്ടത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആണ് എന്നുമാണ് ഒരുകൂട്ടം ആരാധകർ അഭിപ്രായപ്പെടുന്നത്. പരിശീലകർക്ക് ആവശ്യമായ വിഭവങ്ങൾ മാനേജ്മെന്റ് നൽകാത്തിടത്തോളം കാലം ഏത് മികച്ച പരിശീലകൻ വന്നിട്ടും കാര്യമില്ല എന്നാണ് ഒരു ആരാധകൻ എക്സിൽ കുറിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം.
” ആദ്യം മാറേണ്ടത് നമ്മുടെ മാനേജ്മെന്റിന്റെ പോളിസികൾ ആണ്. അത് മാറാതെ ഏത് മികച്ച പരിശീലകനെയും നിയമിച്ചിട്ട് കാര്യമില്ല.പരിശീലകർക്ക് ആവശ്യമായ വിഭവങ്ങൾ മാനേജ്മെന്റ് നൽകേണ്ടതുണ്ട്.വ്യക്തിപരമായി പറയുകയാണെങ്കിൽ നമ്മുടെ അടുത്ത പരിശീലകൻ ആരാണ് എന്ന് കാര്യത്തിൽ എനിക്ക് ആശങ്കകൾ ഒന്നുമില്ല.എനിക്ക് താല്പര്യമുണ്ടാകുന്നത് നമ്മുടെ മാനേജ്മെന്റിന്റെ നയങ്ങളിൽ മാറ്റം ഉണ്ടാകുമോ എന്നറിയാനാണ്. അല്ലെങ്കിൽ മാനേജ്മെന്റ് തന്നെ മാറുമോ എന്നറിയാനാണ് ” ഇതാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടിട്ടുള്ളത്.
നിലവിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മാറാൻ സാധ്യത കുറവാണ്.ക്ലബ്ബിനെ വിൽക്കാൻ അവർ ഉദ്ദേശിക്കുന്നില്ല.മാനേജ്മെന്റ് തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുമോ എന്നത് മാത്രമാണ് അറിയേണ്ടത്.ഒരുപാട് മികച്ച താരങ്ങളെ വിറ്റഴിച്ച് അതിനൊത്ത പകരക്കാരെ കൊണ്ടുവരാൻ മടിക്കുന്നവരായിരുന്നു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.ആ നയത്തിനാണ് ഇപ്പോൾ മാറ്റം വരേണ്ടത്.