കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയ തോൽവിയുടെ നിരാശ ഇപ്പോഴും ആരാധകരെ വിട്ടു പോയിട്ടില്ല.ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു ബംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇത്രയും വലിയ തോൽവി വഴങ്ങേണ്ടിവന്നു എന്നതാണ് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നത്.ഒട്ടും അർഹിക്കാത്ത ഒരു തോൽവി തന്നെയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. പക്ഷേ ഇതിനെല്ലാം ഉത്തരവാദികൾ താരങ്ങൾ തന്നെയാണ്.
കാരണം വലിയ മണ്ടത്തരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ വരുത്തിവെച്ചത്. അതിന്റെ ഫലമായി കൊണ്ടാണ് ഈ തോൽവി വഴങ്ങേണ്ടി വന്നത്. മുപ്പത്തി അയ്യായിരത്തോളം ബ്ലാസ്റ്റേഴ്സ് ആരാധകരായിരുന്നു ഈ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയത്.അവരെല്ലാം തകർന്ന ഹൃദയത്തോടുകൂടി മടങ്ങുകയായിരുന്നു. ആരാധകർ നൽകുന്ന സ്നേഹത്തോടും പിന്തുണയോടും നീതിപുലർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.അത്ഭുതപ്പെടുത്തുന്ന ഒരു അന്തരീക്ഷം തന്നെയായിരുന്നു മഞ്ഞപ്പട ഈ മത്സരത്തിൽ സൃഷ്ടിച്ചിരുന്നത്.
മുഴുവൻ സമയവും അവർ ചാന്റുകൾ പാടിയിരുന്നു.സാധ്യമായ അത്രയും സപ്പോർട്ട് അവർ താരങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. പക്ഷേ നിരാശ മാത്രമായിരുന്നു ഫലം.ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനും നിരാശയുണ്ട്. ലോകോത്തര നിലവാരമുള്ള ആരാധകർക്ക് മുമ്പിലാണ് തോറ്റത് എന്നത് വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു എന്നാണ് കോച്ച് പറഞ്ഞത്.തെറ്റുകളിൽ നിന്നും താരങ്ങൾ പാഠങ്ങൾ പഠിക്കേണ്ടതുണ്ടെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിലേക്ക് പോകാം.
‘ഞാൻ വളരെയധികം അസ്വസ്ഥനാണ്. ലോകോത്തര നിലവാരമുള്ള ആരാധകർക്ക് മുൻപിലാണ് ഞങ്ങൾ കളിച്ചത്.അത്ഭുതകരമായ ഒരു അന്തരീക്ഷം തന്നെയായിരുന്നു സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. സ്റ്റേഡിയം മുഴുവനും നിറഞ്ഞു കവിഞ്ഞിരുന്നു. ഞങ്ങൾ മിസ്റ്റേക്കുകൾ വരുത്തിവെച്ചു.പക്ഷേ ഫുട്ബോളിൽ ഇങ്ങനെയൊക്കെയാണ്. താരങ്ങൾ തല ഉയർത്തി നടക്കണം. ഈ തെറ്റുകളിൽ നിന്ന് അവർ പാഠം ഉൾക്കൊള്ളുകയും വേണം ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി നവംബർ മൂന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.