ഞങ്ങൾ കടുത്ത വിജയദാഹത്തിലാണ് : തന്റെ ജോലി വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു എവേ മത്സരം കൂടി കളിക്കാനുള്ള ഒരുക്കത്തിലാണ്. എതിരാളികൾ കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ്.ഇത്തവണ ലീഗിലേക്ക് പ്രമോഷൻ നേടി വന്ന ടീമാണ് ഇവർ.വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം നമുക്ക് കാണാൻ സാധിക്കുക.കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത് ആരാധകർക്ക് നിരാശ നൽകിയിരുന്നു.പ്രത്യേകിച്ച് മികച്ച പ്രകടനം നടത്തി കൊണ്ടാണ് സമനില വഴങ്ങേണ്ടി വന്നിട്ടുള്ളത്. ചില മിസ്റ്റേക്കുകൾ വരുത്തിവെക്കുകയും അതുവഴി പ്രധാനപ്പെട്ട പോയിന്റുകൾ നഷ്ടപ്പെടുത്തുകയും ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ചെയ്തിരുന്നത്. ഇത്തവണ അത് ആവർത്തിക്കാതിരിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ തന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ടീം ഇപ്പോൾ ഉള്ളത് വളരെയധികം വിജയദാഹത്തിലാണ് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.താരങ്ങളിലേക്ക് എനർജി നൽകുകയാണ് തന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറേയുടെ വാക്കുകൾ ഇപ്രകാരമാണ്.

‘ഇന്ത്യൻ സൂപ്പർ ലീഗിൽ ഉള്ള എല്ലാ മത്സരങ്ങളും വളരെയധികം കോമ്പറ്റീറ്റീവ് ആണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ഹമ്പിള്‍ ആയിരിക്കണം.കൂടുതൽ ഒത്തൊരുമയോടുകൂടി പ്രവർത്തിക്കേണ്ടതുണ്ട്.ഒരുപാട് വിജയദാഹത്തിലാണ് ഞങ്ങൾ ഉള്ളത്. ടീമിനെ ടാക്ടിക്കലായി തയ്യാറാക്കുക എന്നുള്ളതാണ് എന്റെ ജോലി. കൂടാതെ താരങ്ങളിലേക്ക് എനർജി കൈമാറുകയും വേണം ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും തന്നെ മത്സരം കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താൻ പരിശീലകൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കും. പകരം കോയെഫിനായിരിക്കും സ്ഥാനം നഷ്ടമാവുക.

Kerala BlastersMikael Stahre
Comments (0)
Add Comment