അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ച കഴിഞ്ഞിട്ടുണ്ട്. ഒരുപാട് താരങ്ങൾ ക്ലബ്ബിനോട് വിട ചൊല്ലിയപ്പോൾ കുറച്ചു താരങ്ങളെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരുപാട് ട്രാൻസ്ഫർ വാർത്തകൾ ഇപ്പോൾ ട്രാൻസ്ഫർ ലോകത്ത് പ്രചരിക്കുന്നുണ്ടെങ്കിലും വലിയ പുരോഗതിയൊന്നും ഏതിലും രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ സീസൺ അവസാനിച്ചത് മുതൽ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്ന താരമാണ് ഐബൻബാ ഡോഹ്ലിംഗ്. ഡിഫൻസിൽ സെന്റർ ബാക്ക് ആയും ലെഫ്റ്റ് ബാക്ക് ആയും ഇദ്ദേഹം കളിക്കാറുണ്ട്.ബ്ലാസ്റ്റേഴ്സിനെ വിങ് ബാക്കുമാരെ അത്യാവശ്യമായ ഒരു സമയത്താണ് ക്ലബ് ഈ താരത്തിന് വേണ്ടി പരിശ്രമങ്ങൾ വർദ്ധിപ്പിച്ചിരുന്നത്. എന്നാൽ നിരാശ നൽകുന്ന റിപ്പോർട്ട് വന്നു കഴിഞ്ഞിട്ടുണ്ട്.
ഡോഹ്ലിംഗ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരില്ല.എഫ്സി ഗോവയുടെ താരമായ ഇദ്ദേഹത്തെ കൈമാറാൻ ഗോവ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ഗോവയിൽ തന്നെ തുടരുമെന്നത് മാർക്കസ് മർഗുലാവോ പറഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന് ഇനി അദ്ദേഹത്തെ ലഭിക്കില്ല. മറ്റൊരു റൂമർ ലിസ്റ്റൻ കൊളാക്കൊയായിരുന്നു.മോഹൻ ബഗാനിന്റെ താരമാണ് ഇദ്ദേഹം.
കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റു ചില ക്ലബ്ബുകൾക്കും ഇദ്ദേഹത്തെ വേണമായിരുന്നു. പക്ഷേ ഏത് ക്ലബ്ബുമായും കോൺട്രാക്ടിൽ എത്തിയിട്ടില്ല.അദ്ദേഹം മോഹൻ ബഗാനിൽ തന്നെ തുടരും. ഈ രണ്ടു താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരില്ല എന്നത് ഇപ്പോൾ ഉറപ്പായി കഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് മറ്റുള്ള താരങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമാണിത്.