കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഉറുഗ്വയുടെ വെല്ലുവിളി അതിജീവിക്കാൻ കൊളംബിയക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ ഉറുഗ്വയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 39ആം മിനുട്ടിൽ ഹാമിഷ് റോഡ്രിഗസിന്റെ കോർണർ കിക്കിൽ നിന്നും ലെർമ ഗോൾ നേടുകയായിരുന്നു. ഇതിന് പിന്നാലെ മുനോസ് റെഡ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.
പിന്നീട് രണ്ടാം പകുതിയിൽ 10 പേരെ വെച്ചുകൊണ്ടാണ് കൊളംബിയ കളിച്ചത്. എന്നിട്ടും ഉറുഗ്വയുടെ മുന്നേറ്റ നിരയെ പിടിച്ചു കെട്ടാൻ അവർക്ക് കഴിഞ്ഞു.ഇങ്ങനെ കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയ പ്രവേശിച്ചു കഴിഞ്ഞു.ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് കൊളംബിയ ഇപ്പോൾ ഫൈനൽ കാണുന്നത്.
അസാധാരണമായ പ്രകടനമാണ് അവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഒരുപാട് കാലമായി അവർ അപരാജിത കുതിപ്പ് തുടരുകയാണ്. അവസാനമായി കളിച്ച 28 മത്സരങ്ങളിൽ ഒരു മത്സരത്തിൽ പോലും അവർക്ക് തോൽവി അറിയേണ്ടി വന്നിട്ടില്ല. 22 വിജയങ്ങളും ആറ് സമനിലകളുമാണ് അവർ നേടിയിട്ടുള്ളത്.ഈ കൊളംബിയയെ പിടിച്ചു കെട്ടുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
അർജന്റീനക്ക് അതിനു സാധിക്കുമോ എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്ന കാര്യം.ഹാമിഷ് റോഡ്രിഗസ് തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്.ഒരു ഗോളും ആറ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തെയും കൊളംബിയയേയും അർജന്റീന സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.കാരണം ഒരു ടീം എന്ന നിലയിൽ ഇവർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഈ കോപ അമേരിക്കയിൽ കാര്യമായ വെല്ലുവിളികൾ ഒന്നും തന്നെ അർജന്റീനക്ക് ഏൽക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്. ആദ്യമായിട്ടാണ് ഒരു മികച്ച ടീമിനെ അവർക്ക് ഇപ്പോൾ എതിരാളികളായി കൊണ്ട് ലഭിക്കുന്നത്.ഈ പരീക്ഷണം അത് ജീവിച്ചു കഴിഞ്ഞാൽ കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് നിലനിർത്താൻ കഴിയും.അതുകൊണ്ടുതന്നെ ഒരു കിടിലൻ പോരാട്ടം ഫൈനൽ മത്സരത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.