നാല് അർജന്റൈൻ താരങ്ങൾ,രണ്ട് ബ്രസീലിയൻ താരങ്ങൾ, ഒരു മത്സരം മാത്രം കളിച്ച ലിയോ മെസ്സിയും ടീമിലിടം നേടി.

കോൺമെബോൾ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ രണ്ട് മത്സരങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. കരുത്തരായ അർജന്റീനയും ബ്രസീലും രണ്ട് മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. ബ്രസീൽ 5-1 ന് ബൊളീവിയയേയും 1-0ന് പെറുവിനെയുമാണ് തോൽപ്പിച്ചത്. അർജന്റീന ഇക്വഡോറിനെ ഒരു ഗോളിന് തോൽപ്പിച്ചപ്പോൾ ബൊളീവിയയെ മൂന്നു ഗോളുകൾക്കാണ് തോൽപ്പിച്ചത്.

ആറ് പോയിന്റുകൾ വീതമാണ് നേടിയതെങ്കിലും ഗോളിന്റെ അടിസ്ഥാനത്തിൽ ബ്രസീലാണ് ഒന്നാമത്. രണ്ടാമത് അർജന്റീനയാണ്. രണ്ട് റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഉള്ള ഒരു ബെസ്റ്റ് ഇലവൻ കോൺമെബോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാല് താരങ്ങളാണ് അർജന്റീന ടീമിൽ നിന്നും ഇടം നേടിയിട്ടുള്ളത്.രണ്ട് താരങ്ങൾ ബ്രസീലിൽ നിന്നുണ്ട്. ആദ്യത്തെ മത്സരം മാത്രം കളിച്ച ലയണൽ മെസ്സിയും കോൺമെബോളിന്റെ ബെസ്റ്റ് ഇലവനിൽ ഉണ്ട്.

ലയണൽ മെസ്സിയും നെയ്മർ ജൂനിയറുമാണ് അറ്റാക്കിങ്ങിൽ ഇടം നേടിയിട്ടുള്ളത്. ഇവരോടൊപ്പം ഡി മരിയയും റോഡ്രിഗോ ഗോസുമുണ്ട്.ഉറുഗ്വയുടെ ലാ ക്രുസ്,മത്തിയാസ് വില്ലാസാന്റി എന്നിവരാണ് മിഡ്‌ഫീൽഡിൽ വരുന്നത്. അലക്സാണ്ടർ ഗോൺസാലസ്,നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവർ വിങ് ബാക്ക് പൊസിഷനിൽ ഉണ്ട്. സെന്റർ ബാക്ക് പൊസിഷനിൽ ക്രിസ്റ്റ്യൻ റൊമേറോ,ഫെലിക്സ് ടോറസ് എന്നിവരാണ്. ഗോൾകീപ്പർ ആയി കൊണ്ട് ഇടം നേടിയിരിക്കുന്നത് കാമിലോ വർഗാസാണ്.ഇതാണ് ബെസ്റ്റ് ഇലവൻ.

ഒക്ടോബറിൽ രണ്ട് മത്സരങ്ങളാണ് അർജന്റീനയും ബ്രസീലും കളിക്കുക. അതുകഴിഞ്ഞ് നവംബറിലാണ് അർജന്റീനയും ബ്രസീലും പരസ്പരം ഏറ്റുമുട്ടുക. ആ മത്സരത്തിനു വേണ്ടിയാണ് ഏറ്റവും കൂടുതൽ ആരാധകർ കാത്തിരിക്കുന്നത്.

ArgentinaBrazilLionel MessiNeymar Jr
Comments (0)
Add Comment