അർജന്റൈൻ ആരാധകർ എല്ലാവരും ഇപ്പോൾ കാത്തിരിക്കുന്നത് വരുന്ന കോപ്പ അമേരിക്ക ഫൈനലിനു വേണ്ടിയാണ്. എതിരാളികൾ മിന്നുന്ന ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കൊളംബിയയാണ്.അമേരിക്കയിൽ ഞായറാഴ്ചയാണ് ഈ ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയത്തിലേക്ക് മാറ്റുമ്പോൾ തിങ്കളാഴ്ച പുലർച്ചെ 5:30നാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ള ഈ കലാശ പോരാട്ടം നടക്കുക. വിജയിച്ചുകൊണ്ട് അർജന്റീന തന്നെ കിരീടം നിലനിർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇതുവരെ വളരെ എളുപ്പത്തിൽ മുന്നേറാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.താരതമ്യേന കടുത്ത എതിരാളികളെ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ഒരല്പമെങ്കിലും അവർ ബുദ്ധിമുട്ട് അനുഭവിച്ചത് ഇക്വഡോറിനെതിരെയായിരുന്നു. പക്ഷേ ഇതുവരെ ഉണ്ടായ മത്സരങ്ങളെ പോലെയാവില്ല ഈ ഫൈനൽ മത്സരം. കഴിഞ്ഞ 28 മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവി അറിയാതെ അപരാജിത കുതിപ്പ് നടത്തിവരുന്ന കൊളംബിയ അർജന്റീനക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന് തന്നെയാണ് ഫുട്ബോൾ ലോകത്തിന്റെ വിലയിരുത്തൽ.
ഈ മത്സരം നിയന്ത്രിക്കുന്ന റഫറിയെ ഇപ്പോൾ കോൺമെബോൾ ഔദ്യോഗികമായി കൊണ്ട് തന്നെ നിയമിച്ചിട്ടുണ്ട്. ബ്രസീലിയൻ റഫറിയായ റഫയേൽ ക്ലോസാണ് ഈ മത്സരം നിയന്ത്രിക്കുക.2015 മുതൽ സൗത്ത് അമേരിക്കയിലെ പ്രധാനപ്പെട്ട മത്സരങ്ങൾ എല്ലാം നിയന്ത്രിക്കാൻ ഇദ്ദേഹത്തിന് സാധിക്കാറുണ്ട്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലും ഇദ്ദേഹം ഉണ്ടായിരുന്നു.
എന്നാൽ ലയണൽ മെസ്സിക്ക് അർജന്റീനക്കും അത്ര ഇഷ്ടമില്ലാത്ത ഒരു ബ്രസീലിയൻ റഫറിയാണ് ഇദ്ദേഹം. 2022 വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ പരാഗ്വക്കെതിരെയുള്ള അർജന്റീനയുടെ മത്സരത്തിൽ ഇദ്ദേഹമായിരുന്നു ഉണ്ടായിരുന്നത്.ഈ മത്സരത്തിൽ അദ്ദേഹം എടുത്ത ചില തീരുമാനങ്ങൾ അർജന്റീനക്ക് എതിരായിരുന്നു. അവരുടെ ഒരു ഗോൾ നിഷേധിക്കുകയും ചെയ്തിരുന്നു.ലയണൽ മെസ്സിക്ക് ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. നിങ്ങൾ രണ്ടുതവണയാണ് ഞങ്ങളെ ചതിച്ചതെന്ന് ഇദ്ദേഹത്തോട് തട്ടിക്കയറുകയും ചെയ്തിരുന്നു.
ആ പരിശീലകൻ തന്നെയാണ് ഇപ്പോൾ ഈ കലാശ പോരാട്ടം നിയന്ത്രിക്കാൻ വരുന്നത്. വിവാദങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ മത്സരം ഒരു ഫിസിക്കൽ ഗെയിമായിരിക്കും.അതുകൊണ്ടുതന്നെ നിരവധി കാർഡുകൾ പിറക്കാൻ സാധ്യതയുണ്ട്. അതിനാൽ മത്സരത്തിലെ റഫറിംഗ് ഒരല്പം ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും.