ഒരിക്കൽക്കൂടി കോപ്പ അമേരിക്ക കിരീടജേതാക്കളാവാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. ഫൈനൽ മത്സരത്തിൽ കൊളംബിയയെയായിരുന്നു അവർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്.ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.
എന്നാൽ ഈ മത്സരത്തിനിടക്ക് ആരാധകരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തിയത് ലയണൽ മെസ്സിയുടെ പരിക്ക് തന്നെയായിരുന്നു. രണ്ടാം പകുതിയിൽ അദ്ദേഹത്തിന് പരിക്ക് കാരണം കളിക്കളത്തിൽ നിന്നും പിൻവാങ്ങേണ്ടി വന്നു.ദുഃഖഭാരത്താൽ മെസ്സി കരയുകയും ചെയ്തിരുന്നു. പരമാവധി കളത്തിൽ തുടരാൻ മെസ്സി ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന് സാധിക്കാതെ പോവുകയായിരുന്നു.മത്സരത്തിന് ശേഷവും മെസ്സിക്ക് കാലിൽ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
അമേരിക്കയിലെ മയാമിയിൽ വെച്ച് കൊണ്ടായിരുന്നു ഈ ഫൈനൽ മത്സരം നടന്നിരുന്നത്.ഇന്റർമയാമിയുടെ താരമായ മെസ്സിയുടെ താമസം മയാമിയിൽ തന്നെയാണ്. അതുകൊണ്ടുതന്നെ മെസ്സി അർജന്റീനയിലേക്ക് ടീമിനോടൊപ്പം യാത്ര തിരിച്ചിട്ടില്ല. അമേരിക്ക കിരീടവുമായി അർജന്റീന താരങ്ങൾ സ്വന്തം നാട്ടിലെത്തിയത് ലയണൽ മെസ്സിയുടെ അഭാവത്തിലാണ്.
പരിക്ക് ഉള്ളതുകൊണ്ടാണ് പ്രധാനമായും മെസ്സി മയാമിയിൽ തന്നെ തുടരാൻ തീരുമാനിച്ചത്.സ്വന്തം നാട്ടിലെ ആഘോഷങ്ങളിൽ ലയണൽ മെസ്സി ഇല്ലായിരുന്നു. പരിക്കിൽ നിന്നും എത്രയും പെട്ടെന്ന് മുക്തനായി ഇന്റർമയാമിക്കൊപ്പം ചേരുക എന്നതാണ് മെസ്സിയുടെ ഇപ്പോഴത്തെ ലക്ഷ്യം.അതുകൊണ്ടുതന്നെയാണ് അദ്ദേഹം അവിടെത്തന്നെ തുടരാൻ തീരുമാനിച്ചത്.
എയ്ഞ്ചൽ ഡി മരിയയായിരുന്നു അർജന്റീനയിൽ ടീമിന് നേതൃത്വം നൽകിയിരുന്നത്. അർജന്റീനക്കൊപ്പമുള്ള അവസാന മത്സരം ഡി മരിയ പൂർത്തിയാക്കുകയും ചെയ്തിരുന്നു.അർജന്റീന ദേശീയ ടീമിൽ നിന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. കിരീടത്തോടുകൂടി പടിയിറങ്ങാനായി എന്നത് അദ്ദേഹത്തിന് അഭിമാനം നൽകുന്ന കാര്യമാണ്.