ബ്രസീലിനെ തോൽപ്പിച്ച് മെസ്സി കോപ്പ അമേരിക്ക നേടും: വമ്പൻ പ്രവചനവുമായി മൊറിഞ്ഞോ

ഈ വർഷത്തെ കോപ്പ അമേരിക്ക USAയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അർജന്റീന തന്നെയാണ് മികച്ച രൂപത്തിൽ മുന്നേറുന്നത്. മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിച്ച അർജന്റീന ക്വാർട്ടർ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.ഇക്വഡോറാണ് ഇനി അർജന്റീനയുടെ എതിരാളികൾ. അതേസമയം അവരുടെ ചിരവൈരികളായ ബ്രസീൽ ക്വാർട്ടർ ഫൈനലിന്റെ തൊട്ടരികിൽ എത്തിയിട്ടുണ്ട്.

ആദ്യ മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങിയ ബ്രസീൽ രണ്ടാം മത്സരത്തിൽ തിരിച്ചുവന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ പരാഗ്വയെ പരാജയപ്പെടുത്തിയത്. ഇനി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കൊളംബിയയാണ് അവരുടെ എതിരാളികൾ. മത്സരത്തിൽ പരാജയപ്പെടാതിരുന്നാൽ ബ്രസീലിന് ക്വാർട്ടർ ഉറപ്പിക്കാൻ സാധിക്കും. ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുകയാണെങ്കിൽ അത് ഫൈനലിൽ മാത്രമായിരിക്കും.അതിനുമുൻപ് ഇരു ടീമുകളും ഏറ്റുമുട്ടാൻ സാധ്യതയില്ല.

പോർച്ചുഗീസ് പരിശീലകനായ ഹോസേ മൊറിഞ്ഞോ കോപ്പ അമേരിക്കയെ കുറിച്ച് ചില പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തവണത്തെ ഫൈനലിലും അർജന്റീനയും ബ്രസീലും തമ്മിലായിരിക്കും ഏറ്റുമുട്ടുക എന്നാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്. ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് മെസ്സിയും അർജന്റീനയും കിരീടം നേടുമെന്നും മൊറിഞ്ഞോ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

കോപ്പ അമേരിക്ക വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ടൂർണമെന്റ് ആണ്.യാതൊരുവിധ ഭയപ്പാടുകളും ഇല്ലാതെയാണ് അവിടുത്തെ ടീമുകൾ കളിക്കുന്നത്. പക്ഷേ ഞാൻ അർജന്റീനക്ക് തന്നെയാണ് സാധ്യതകൾ കാണുന്നത്. അതിന് കാരണം ലയണൽ മെസ്സിയാണ്. അർജന്റീനയും ബ്രസീലും തമ്മിലായിരിക്കും മത്സരം.മെസ്സി ഒരിക്കൽ കൂടി കിരീടം ഉയർത്തും, ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന ബ്രസീലിനെ തോൽപ്പിക്കുകയും കിരീടം നേടുകയും ചെയ്യുകയായിരുന്നു. അതിനുശേഷം രണ്ട് കിരീടങ്ങൾ കൂടി സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചു.

ArgentinaBrazilCopa America 2024
Comments (0)
Add Comment