ഇന്ന് നടന്ന പ്രീ സീസൺ ഫ്രണ്ട്ലി മത്സരത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഈ എൽ ക്ലാസിക്കോ പോരാട്ടത്തിൽ വിജയിച്ചത് ബാഴ്സലോണയാണ്.2-1 എന്നാണ് സ്കോർ.പാവോ വിക്ടർ എന്ന യുവതാരം നേടിയ ഇരട്ട ഗോളുകളാണ് ബാഴ്സലോണക്ക് വിജയം നേടിക്കൊടുത്തത്.റയൽ മാഡ്രിഡിന്റെ ഗോൾ നേടിയത് നിക്കോ പാസാണ്.പ്രീ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും റയൽ തോറ്റപ്പോൾ ബാഴ്സലോണ രണ്ടു മത്സരങ്ങളിലും വിജയിച്ചു കഴിഞ്ഞു.
എന്നാൽ ഈ തോൽവിയിൽ റയൽ മാഡ്രിഡ് ഗോൾകീപ്പറായ തിബൗട്ട് കോർട്ടുവക്ക് സങ്കടമൊന്നുമില്ല. എന്തെന്നാൽ സീസൺ തുടങ്ങുമ്പോൾ റയൽ മാഡ്രിഡിന്റെ കളി മാറും എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞവർഷം ഡാനി കാർവ്വഹൽ പറഞ്ഞതും ഇദ്ദേഹം ഓർമ്മപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ പ്രീ സീസൺ ഫ്രണ്ട്ലിയിൽ റയൽ മാഡ്രിഡ് ബാഴ്സയോട് മൂന്നു ഗോളുകൾക്ക് തോറ്റിരുന്നു.
പക്ഷേ സീസൺ തുടങ്ങുമ്പോൾ യഥാർത്ഥ കളി റയൽ പുറത്തെടുക്കും എന്ന് കാർവ്വഹൽ പറയുകയും ചെയ്തിരുന്നു. അത് പിന്നീട് ശരിയാവുന്നതാണ് കാണാൻ കഴിഞ്ഞത്. അതായത് സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം കൊയ്തത് റയൽ മാഡ്രിഡായിരുന്നു. അത് ആവർത്തിക്കും എന്നാണ് കോർട്ടുവ പറഞ്ഞത്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ബാഴ്സലോണക്കെതിരെ പരാജയപ്പെടുക എന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്ന ഒരു കാര്യമല്ല. പക്ഷേ സീസണിലെ മത്സരങ്ങളാണ് എണ്ണപ്പെടുക.അതിനാണ് പ്രാധാന്യം. കഴിഞ്ഞ തവണ കാർവ്വഹൽ പറഞ്ഞതുപോലെ സീസണിലെ മത്സരങ്ങളിൽ ഞങ്ങൾ കാണിച്ചു തരാം,കോർട്ടുവ പറഞ്ഞു.
ഇന്നത്തെ മത്സരത്തിൽ രണ്ട് ടീമുകളും യുവ താരങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് കളിച്ചിരുന്നത്. എന്നിരുന്നാലും റയൽ മാഡ്രിഡ് നിലയിൽ പ്രധാനപ്പെട്ട താരങ്ങൾ ഉണ്ടായിരുന്നു.റൂഡിഗർ,മിലിറ്റാവോ എന്നിവരൊക്കെ ഉണ്ടായിട്ടും റയൽ മാഡ്രിഡ് 2 ഗോളുകൾ വഴങ്ങുകയായിരുന്നു.