Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മെസ്സിയുടെ ബാലൺഡി’ഓറിനെ പരിഹസിച്ച് ക്രിസ്റ്റ്യാനോ, മറ്റു താരങ്ങളുടേത് അടിച്ചുമാറ്റിയതാണെന്ന് ശരി വെച്ച് താരം.

2,963

ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ അവാർഡാണ് ഇന്ന് സ്വന്തമാക്കിയിട്ടുള്ളത്. ഫുട്ബോളിന്റെ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഉള്ള താരം ലയണൽ മെസ്സിയാണ്. രണ്ടാം സ്ഥാനത്ത് വരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അഞ്ച് തവണയാണ് റൊണാൾഡോ ബാലൺഡി’ഓർ നേടിയിട്ടുള്ളത്.

എന്നാൽ ലയണൽ മെസ്സിയുടെ ഈ പുതിയ ബാലൺഡി’ഓർ നേട്ടം റൊണാൾഡോക്ക് ഒട്ടും പിടിച്ചിട്ടില്ല. അദ്ദേഹം ലയണൽ മെസ്സിയെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പരിഹസിച്ചിട്ടുണ്ട്. ചിരിക്കുന്ന ഇമോജികൾ പങ്കുവെച്ചുകൊണ്ടാണ് റൊണാൾഡോ തന്റെ പരിഹാസം വ്യക്തമാക്കിയിട്ടുള്ളത്.

അതായത് ഇൻസ്റ്റഗ്രാമിൽ തോമസ് റോൺസിറോ എന്ന മാധ്യമപ്രവർത്തകൻ ലയണൽ മെസ്സിക്കെതിരെ ഒരു വീഡിയോ ചെയ്തിരുന്നു. ആ വീഡിയോയിൽ അദ്ദേഹം മെസ്സിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ഹലോ സുഹൃത്തുക്കളെ.. അവർ ലയണൽ മെസ്സിക്ക് ബാലൺഡി’ഓർ കൂടി നൽകുകയാണ്. മെസ്സി റിട്ടയർ ചെയ്യാൻ വേണ്ടിയാണ് മയാമിലേക്ക് പോയത്. പക്ഷേ പിഎസ്ജിയിൽ ആയിരുന്ന സമയത്ത് തന്നെ മെസ്സി വിരമിച്ച പോലെയായിരുന്നു.

വേൾഡ് കപ്പിന് വേണ്ടി തയ്യാറാവുകയായിരുന്നു മെസ്സി.ശരിയാണ് മെസ്സി വേൾഡ് കപ്പ് നേടി. പക്ഷേ ആറ് പെനാൽറ്റികൾ ലഭിച്ചതുകൊണ്ടാണ് മെസ്സി വേൾഡ് കപ്പ് നേടിയത്. 10 മാസം മുന്നേ നടന്ന വേൾഡ് കപ്പ് ആണത്. നമ്മൾ ഇപ്പോൾ ഉള്ളത് നവംബറിലാണ്. ലയണൽ മെസ്സിക്ക് 8 ബാലൺഡി’ഓർ ലഭിച്ചില്ലെങ്കിലും ശരിക്കും അദ്ദേഹത്തിന്റെ അഞ്ചെണ്ണം മാത്രമാണ്.ഇനിയേസ്റ്റ അല്ലെങ്കിൽ സാവി, ഒരു സീസണിൽ 6 കിരീടങ്ങൾ നേടിയ ലെവന്റോസ്ക്കി, എല്ലാത്തിലും ടോപ്പ് സ്കോറർ ആയ ഹാലന്റ്, ഇവരുടെയൊക്കെ ബാലൺഡി’ഓർ ആണ് മെസ്സിയുടെ കൈവശമുള്ളത്,ഇതായിരുന്നു ആ മാധ്യമപ്രവർത്തകൻ ആരോപിച്ചിരുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്തത് എന്തെന്ന് വെച്ചാൽ ഈ വീഡിയോക്ക് ലൈക്ക് ചെയ്തിട്ടുണ്ട്. മാത്രമല്ല അദ്ദേഹം ചിരിക്കുന്ന ഇമോജികൾ കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.നാല് ഇമോജികൾ ആണ് ഉള്ളത്. ലയണൽ മെസ്സി ഇത്രയധികം ബാലൺഡി’ഓർ അവാർഡുകൾ നേടിയത് റൊണാൾഡോക്ക് ഒട്ടും പിടിച്ചിട്ടില്ല എന്നത് ഇതിൽ നിന്നും വ്യക്തമാണ്.