ക്രിസ്റ്റ്യാനോ വന്നതോടെ താരങ്ങൾ അടിമുടി മാറി,ഇപ്പോൾ ഫാറ്റ് കുറഞ്ഞ് മസിലുകൾ കൂടി, എഫക്ട് പറഞ്ഞ് പോഷകാഹാര വിദഗ്ധൻ.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവരാൻ കഴിഞ്ഞതോടെ കൂടിയാണ് അൽ നസ്ർ ലോകശ്രദ്ധ നേടിയത്. കണ്ണഞ്ചിപ്പിക്കുന്ന സാലറി ഓഫർ ചെയ്തു കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ്ബ് സ്വന്തമാക്കിയത്. പക്ഷേ അതൊരു വിപ്ലവമായിരുന്നു. ഫുട്ബോൾ ലോകത്തെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇനി നീക്കത്തിന് കഴിഞ്ഞു.

നിരവധി മിന്നും താരങ്ങൾ യൂറോപ്പ് വിട്ടുകൊണ്ട് സൗദിയിലേക്ക് വരികയായിരുന്നു.റൊണാൾഡോക്ക് പിന്നാലെ ഒരു പിടി മികച്ച താരങ്ങൾ അൽ നസ്റിൽ എത്തി.മാനെ,ബ്രോസോവിച്ച്,ഒട്ടാവിയോ എന്നിവരൊക്കെ ഇപ്പോൾ റൊണാൾഡോക്കൊപ്പമാണ് കളിക്കുന്നത്.റൊണാൾഡോയുടെ വരവ് വലിയ ഒരു ഇമ്പാക്ട് തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. അത് സഹതാരങ്ങളിലും ഉണ്ടായിട്ടുണ്ട്.

റൊണാൾഡോ വന്നതോടുകൂടിയാണ് സഹതാരങ്ങൾ കൂടുതലായിട്ട് ശരീരം പരിപാലിച്ചു തുടങ്ങിയതെന്ന് അൽ നസ്ർ ക്ലബ്ബിന്റെ പോഷകാഹാര വിദഗ്ധൻ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അൽ നസ്ർ താരങ്ങളുടെ ഫാറ്റ് കുറഞ്ഞ് മസിലുകൾ വർദ്ധിച്ചെന്നും ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.ജോസേ ബ്ലിസ പോഷകാഹാര വിദഗ്ധനാണ് ഇത് പറഞ്ഞത്.

എല്ലാവരും റൊണാൾഡോയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. റൊണാൾഡോ വന്നതോടുകൂടിയാണ് എല്ലാ താരങ്ങളും തീവ്രമായ ട്രെയിനിങ്ങുകൾ നടത്തി തുടങ്ങിയത്. മാത്രമല്ല സ്ട്രിക്ക്റ്റ് ആയിട്ടുള്ള ഡയറ്റും അവർ ഫോളോ ചെയ്തു.അതുകൊണ്ടുതന്നെ എല്ലാവരുടെയും ആരോഗ്യം വർദ്ധിച്ചു.ഇത്രയും പെട്ടെന്ന് ഇത്രയും വലിയ രൂപത്തിലുള്ള മാറ്റം ഞാൻ ഇതുവരെ കണ്ടിട്ടില്ല.ഇപ്പോൾ അൽ നസ്ർ താരങ്ങൾക്ക് കുറച്ച് ഫാറ്റും കൂടുതൽ മസിലുകളും ആണ് ഉള്ളത്.അതിന്റെ കാരണം റൊണാൾഡോയാണ്,ബ്ലിസ പറഞ്ഞു.

റൊണാൾഡോ ഇപ്പോഴും മികച്ച പ്രകടനം തുടരുകയാണ്. ഈ വർഷം ഏറ്റവും കൂടുതൽ കൂടുതൽ നേടിയ താരങ്ങളിൽ ഒരാൾ റൊണാൾഡോ തന്നെയാണ്. ഈ പ്രായത്തിലും ഈ മികവ് തുടരാനുള്ള കാരണം അദ്ദേഹത്തിന്റെ ഫിറ്റ്നസ് തന്നെയാണ്.

Al NassrCristiano Ronaldo
Comments (0)
Add Comment