ഹാട്രിക്ക് നേടാനുള്ള അവസരം വേണ്ടെന്നു വെച്ച് പെനാൽറ്റി സഹതാരത്തിന് നൽകി, നഷ്ടപ്പെടുത്തിയെങ്കിലും താരത്തിന്റെ പ്രവർത്തിയെ പുകഴ്ത്തി പരിശീലകൻ.

മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നസ്ർ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഷബാബിനെ തോൽപ്പിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനം നടത്തുകയായിരുന്നു.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ റൊണാൾഡോ നേടിയത്.സാഡിയൊ മാനെ, സുൽത്താൻ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.

ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ രണ്ട് ഗോളുകളും പെനാൽറ്റിലൂടെയായിരുന്നു.മത്സരത്തിന്റെ പതിമൂന്നാമത്തെ മിനിറ്റിലും 38 ആമത്തെ മിനുട്ടിലും ലഭിച്ച പെനാൽറ്റികൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പിഴവും കൂടാതെ ഫിനിഷ് ചെയ്തു. വീണ്ടും അൽ നസ്റിന് ഒരു പെനാൽറ്റി ലഭിച്ചു.63ആം മിനിറ്റിലായിരുന്നു അത്. പെനാൽറ്റി എടുത്തുകൊണ്ട് ഗോളാക്കി മാറ്റിയിരുന്നുവെങ്കിൽ റൊണാൾഡോക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് നേടാൻ സാധിക്കുമായിരുന്നു.

പക്ഷേ ഹാട്രിക്ക് നേടാനുള്ള അവസരം വേണ്ടെന്നു വച്ചുകൊണ്ട് റൊണാൾഡോ തന്റെ പെനാൽറ്റി സഹതാരമായ ഗരീബിന് നൽകി. പക്ഷേ ആ താരത്തിന് പിഴച്ചു.അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാനായില്ല. എന്നിരുന്നാലും റൊണാൾഡോയുടെ ഈ പ്രവർത്തിക്ക് ആശംസകൾ ഏറെയാണ്.അൽ നസ്ർ കോച്ച് തന്നെ റൊണാൾഡോയെ ഇപ്പോൾ പ്രശംസിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഗരീബിന് പെനാൽറ്റി നൽകിയതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അത് ഗ്രൂപ്പിന്റെ സ്പിരിറ്റിനെയാണ് ഉയർത്തി കാണിക്കുന്നത്, കോച്ച് ലൂയിസ് കാസ്ട്രോ പറഞ്ഞു.

സാഡിയൊ മാനെ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് റൊണാൾഡോ ആയിരുന്നു. ഒരു ഹെഡർ ഗോൾ അദ്ദേഹം നേടിയിരുന്നുവെങ്കിലും റഫറി ചെറിയ ഫൗളിന്റെ പേരിൽ അത് നിഷേധിച്ചു.രണ്ട് പെനാൽറ്റി ഗോളുകൾ ആണ് നേടിയതെങ്കിൽ പോലും മികച്ച പ്രകടനമാണ് മത്സരത്തിൽ റൊണാൾഡോ നടത്തിയത്.

Al NassrCristiano Ronaldo
Comments (0)
Add Comment