ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ആരാധകരുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ലോകത്തെ ഏറ്റവും പോപ്പുലറായ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.ലോകത്ത് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അദ്ദേഹത്തിന്റെ ഫാൻസ് അതിശയകരമാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണുക എന്നത് ഓരോ ആരാധകന്റെയും സ്വപ്നമാണ്.ഇറാനിലെ ചിത്രകാരിയായ ഫാത്തിമയുടെ ആ സ്വപ്നം ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ഫാത്തിമയെ കാണാൻ എത്തിയിരിക്കുന്നു.ക്രിസ്റ്റ്യാനോയോടുള്ള ഇഷ്ടം ഫാത്തിമ നേരത്തെ തന്നെ ലോകത്തെ അറിയിച്ചിരുന്നു.
അംഗവൈകല്യമുള്ള ഫാത്തിമ വീൽചെയറിലാണ് സഞ്ചരിക്കുന്നത്.കൈകൾക്ക് സ്വാധീനം കുറവാണ്.പക്ഷേ അതവരെ തളർത്തുന്നില്ല.അവർ നല്ലൊരു ചിത്രകാരിയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടു മനോഹരമായ ചിത്രങ്ങൾ അവർ വരച്ചിട്ടുണ്ട്. കാലുകൾ ഉപയോഗിച്ചുകൊണ്ടാണ് ഈ മനോഹരമായ ചിത്രങ്ങൾ അവർ വരച്ചത് എന്നത് ഏവരെയും അമ്പരപ്പിക്കുന്നതാണ്. നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഇത് പുറത്തുവന്നിരുന്നു.
👏 Cristiano Ronaldo meets Iranian painter Fatima. ❤️🖼️ pic.twitter.com/d7GSTd29uN
— Football Tweet ⚽ (@Football__Tweet) September 19, 2023
പെർസ്പോളിസ് എന്ന ക്ലബ്ബിനെ നേരിടാൻ വേണ്ടി റൊണാൾഡോ അൽ നസ്റിനൊപ്പം ഇറാനിൽ എത്തിയിരുന്നു. അങ്ങനെയാണ് റൊണാൾഡോ ഫാത്തിമയെ കാണാൻ എത്തിയത്.ആ ചിത്രങ്ങൾ അവർ റൊണാൾഡോക്ക് കൈമാറിയിട്ടുണ്ട്. റൊണാൾഡോ തന്റെ ജേഴ്സി അവർ ഗിഫ്റ്റായിക്കൊണ്ട് നൽകിയിട്ടുണ്ട്.ക്രിസ്റ്റ്യാനോയെ കാണാൻ കഴിഞ്ഞതിൽ അവർ വളരെയധികം സന്തോഷവതിയായിരുന്നു.
¡DOS GRANDES!👏🏽❤️
— Trece (@trecepy) September 20, 2023
La artista Fátima que pintó varias obras de Cristiano Ronaldo tuvo la oportunidad de conocer a su ídolo 🇵🇹⚽️😍
Ella sufre un 85 % de parálisis de su cuerpo, pero esto no le impide dibujar sus obras de artes con los pies 🎨🖌️#Trece 📺#SiempreConectados pic.twitter.com/3kIwopKFYc
അതിന്റെ ദൃശ്യങ്ങളാണ് ഏതൊരു ആരാധകന്റെയും വ്യക്തിയുടെയും ഹൃദയം തൊടുന്നത്.സന്തോഷം കൊണ്ട് കണ്ണീർ പൊഴിയിക്കാൻ വരെ ആ വീഡിയോക്ക് കെൽപ്പുണ്ട് എന്നതാണ് യാഥാർത്ഥ്യം.ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന താരത്തിന്റെ പ്രവർത്തിയെ അഭിനന്ദിക്കുകയാണ് ലോകം ഇപ്പോൾ ചെയ്യുന്നത്.