സൗദി പ്രൊ ലീഗിലെ ആദ്യ മത്സരത്തിൽ അൽ നസ്ർ അൽ ഇത്തിഫാക്കിനോട് പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല. എന്നാൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിലും അൽ നസ്ർ പരാജയപ്പെട്ടിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യത്തിലും അവർ തോൽവി വഴങ്ങുകയായിരുന്നു.
അൽ താവൂനാണ് അൽ നസ്റിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഇരുപതാം മിനിട്ടിലും 96ആം മിനിട്ടിലുമാണ് ക്രിസ്റ്റ്യാനോയുടെ ടീം ഗോൾ വഴങ്ങിയത്. ഈ പരാജയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.എന്തെന്നാൽ മത്സരത്തിൽ ഒരു സുവർണ്ണാവസരം അദ്ദേഹം നഷ്ടപ്പെടുത്തിയിരുന്നു.
Messi’s MLS burger League has better defending that this Saudi league bs lol.
— Miami Messi (@southbeachmessi) August 18, 2023
They try to rig it for Cristiano Ronaldo and he still missed Lmao pic.twitter.com/6e1ynucdaC
മത്സരത്തിന്റെ 62 മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്ക് ഒരു പാസ് വന്നത്.അത് അദ്ദേഹം ഏറ്റുവാങ്ങുന്ന സമയത്ത് ഗോൾകീപ്പർ മാത്രമാണ് മുന്നിലുള്ളത്. വളരെ എളുപ്പത്തിൽ ഗോൾ കീപ്പർമാർ കടന്നുകൊണ്ട് ഫിനിഷ് ചെയ്യാൻ സാധിക്കുമായിരുന്ന ഒരു അവസരമായിരുന്നു. എന്നാൽ റൊണാൾഡോ പിന്നീട് കൂടുതൽ നീക്കങ്ങൾ നടത്തിക്കൊണ്ട് അത് സങ്കീർണമാക്കി. തുടർന്ന് ആ അവസരം നഷ്ടപ്പെടുത്തി കളയുകയും ചെയ്തു. ഇതിന്റെ പേരിൽ റൊണാൾഡോക്ക് ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.
CRISTIANO RONALDO WHAT A MISS LMAO ??? Your team needs you lil bro
— Miami Messi (@southbeachmessi) August 18, 2023
pic.twitter.com/aTCU3krpP2
ഇത് കൂടാതെ 86ആം മിനുട്ടിലും റൊണാൾഡോ ഒരു അവസരം പാഴാക്കി കളഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ച് മടങ്ങുകയായിരുന്നു. കൂടാതെ റൊണാൾഡോയുടെ ഒരു ഫ്രീകിക്ക് വലിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയതും പരിഹാസങ്ങൾക്ക് മാത്രമായി. ചുരുക്കത്തിൽ ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോക്കും അൽ നസ്റിനും തൊട്ടതെല്ലാം പിഴക്കുകയായിരുന്നു.