ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതോടുകൂടിയാണ് സൗദി അറേബ്യൻ ലീഗിനെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. ലോകത്തെ ഏറ്റവും കൂടുതൽ സാലറി ലഭിക്കുന്ന കായിക താരമായി കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്.പക്ഷേ ഒരുപാട് പരിഹാസങ്ങളും വിമർശനങ്ങളും റൊണാൾഡോക്ക് ഏൽക്കേണ്ടി വന്നിരുന്നു.എന്നാൽ പിന്നീട് ഏവരെയും അത്ഭുതപ്പെടുത്തുന്ന നീക്കങ്ങളാണ് സൗദി നടത്തിയത്.
ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ വളർച്ച നേടിയെടുക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞു. നെയ്മറും ബെൻസിമയും അടങ്ങുന്ന ലോക ഫുട്ബോളിലെ സ്റ്റാറുകൾ സൗദി അറേബ്യയിലേക്ക് എത്തി. അതിന് വഴി തെളിയിച്ചത് താനാണ് എന്ന കാര്യം ക്രിസ്റ്റ്യാനോ തന്നെ പറഞ്ഞിട്ടുണ്ട്. സൗദി ലീഗിന്റെ ഡെവലപ്മെന്റിന് കാരണക്കാരനായതിൽ ഒരുപാട് അഭിമാനം തോന്നുന്നു വെന്നും ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുണ്ട്.
സൗദി ലീഗിന്റെ ഡെവലപ്മെന്റിന് വഴി തെളിയിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്.പക്ഷേ എനിക്കിപ്പോൾ ഏറ്റവും കൂടുതൽ വേണ്ടത് സൗദി അറേബ്യൻ ലീഗ് ഇനിയും വരുന്ന വർഷങ്ങളിൽ കൂടുതൽ വികസിക്കണം എന്നതാണ്.സൗദിയിലേക്ക് ഞാൻ ആദ്യം പോയപ്പോൾ എല്ലാവരും എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു.പക്ഷേ ഇപ്പോൾ സൗദി ലീഗിൽ എന്താണ് സംഭവിക്കുന്നത് എന്ന് എല്ലാവരും കാണുന്നു,ക്രിസ്റ്റ്യാനോ പറഞ്ഞു.
38 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിൽ മികച്ച പ്രകടനം നടത്തുകയാണ്.ഈ സീസണിൽ 12 ഗോളുകൾ,5 അസിസ്റ്റുകൾ എന്നിവ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് അൽ നസ്ർ നേടുകയും ചെയ്തു.