ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തന്റെ ക്ലബ്ബായ അൽ നസ്റിനെ രക്ഷപ്പെടുത്തിയിരിക്കുന്നു. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ പുറത്താവുന്നതിന്റെ വക്കിലായിരുന്നു അൽ നസ്ർ ഉണ്ടായിരുന്നത്. എന്നാൽ റൊണാൾഡോയുടെ തകർപ്പൻ ഗോൾ അൽ നസ്റിനെ രക്ഷപ്പെടുത്തുകയായിരുന്നു.
സമലക്ക് എസ്സിയായിരുന്നു അൽ നസ്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലെ എതിരാളികൾ.ഫസ്റ്റ് ഹാഫിൽ ഗോളുകൾ ഒന്നും വന്നില്ല. പിന്നീട് മത്സരത്തിന്റെ 53ആം മിനുട്ടിൽ സിസോ സമലക്കിന് ഒരു ഗോൾ നേടിയതോടെ അൽ നസ്ർ പ്രതിരോധത്തിലായി. പുറത്താവലിന്റെ വക്കിൽ ഉള്ളപ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഹെഡർ ഗോൾ പിറക്കുന്നത്. മത്സരത്തിന്റെ 87ആം മിനിട്ടിലായിരുന്നു ഇത്.
AL NASSR WERE THREE MINUTES AWAY FROM BEING KNOCKED OUT BUT GUESS WHO STEPS UP TO SAVE THEM
— Janty (@CFC_Janty) August 3, 2023
CRISTIANO CLUTCH RONALDOOOOOOOOOOOOO
pic.twitter.com/v6PGgXmGF5
കൊനാന്റെ ക്രോസിൽ നിന്ന് ഒരു കൃത്യതയാർന്ന ഹെഡറിലൂടെയാണ് ക്രിസ്റ്റ്യാനോ ഗോൾവല കുലുക്കിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പറന്നിറങ്ങുകയായിരുന്നു. ഇതോടെ അൽ നസ്ർ സമനില നേടുകയായിരുന്നു.5 പോയിന്റ് നേടി കൊണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ ഫിനിഷ് ചെയ്തത്. 7 പോയിന്റ് ഉള്ള അൽ ഷബാബ് ഒന്നാം സ്ഥാനം നേടി.
Another last minute bullet header equaliser to keep his team in the competition… no prize for guessing who.. the clutch 🐐 @Cristiano pic.twitter.com/11csUv7p8X
— Piers Morgan (@piersmorgan) August 3, 2023
ഇനി അൽ നസ്റിന്റെ അടുത്ത മത്സരം സൗദി അറേബ്യൻ ലീഗിലാണ്.അൽ ഇത്തിഫാഖ് ആണ് ഈ മത്സരത്തിലെ എതിരാളികൾ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റൊണാൾഡോ ഇപ്പോൾ ഗോൾ നേടുന്നത്.