അവസാന 3 മത്സരങ്ങളിൽ നിന്ന് 10 ഗോൾ കോൺട്രിബ്യൂഷൻസ്, ഈ പ്രായത്തിലും റൊണാൾഡോ നടത്തുന്ന പ്രകടനത്തിൽ അമ്പരന്ന് ഫുട്ബോൾ ലോകം.
സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഹാസെമിനെതിരെ ഒരു വലിയ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിരുന്നു.5-1 എന്ന സ്കോറിനാണ് അൽ നസ്ർ മത്സരത്തിൽ വിജയിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പതിവുപോലെ കിടിലൻ പ്രകടനം നടത്തി. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്.
ക്രിസ്റ്റ്യാനോ തന്റെ ഉജ്ജ്വല പ്രകടനം ഈ സീസണിൽ തുടരുകയാണ്.അത് തെളിയിക്കുന്ന കണക്കുകളാണ് നമുക്ക് ചുറ്റിലും കാണാൻ കഴിയുക.850 കരിയർ ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു. മാത്രമല്ല അവസാനത്തെ മൂന്നു മത്സരങ്ങളിൽ നിന്ന് മാത്രമായി റൊണാൾഡോ നേടിയത് 10 ഗോൾ കോൺട്രിബ്യൂഷൻ ആണ്.അതായത് മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു ഗോളുകളും 4 അസിസ്റ്റുകളും റൊണാൾഡോ നേടിക്കഴിഞ്ഞു.
38 വയസ്സുള്ള ഒരു താരമാണ് ഈ പ്രകടനം നടത്തുന്നത് എന്നത് ഏവരെയും അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്. സ്ഥിരതയോടു കൂടിയാണ് റൊണാൾഡോ കളിക്കുന്നത്.എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം താരം നടത്തുന്നു. സൗദി പ്രൊഫഷണൽ ലീഗിൽ മാത്രമായി 20 ഗോളുകൾ ആകെ റൊണാൾഡോ നേടിക്കഴിഞ്ഞു. 20 മത്സരങ്ങളിൽ നിന്നാണ് 20 ഗോളുകളും ആറ് അസിസ്റ്റുകളും റൊണാൾഡോ നേടിയിട്ടുള്ളത്.
ഈ സീസണിൽ ആകെ 11 മത്സരങ്ങളാണ് റൊണാൾഡോ കളിച്ചത്. അതിൽനിന്ന് 12 ഗോളുകളും 5 അസിസ്റ്റുകളും റൊണാൾഡോ നേടിയിട്ടുണ്ട്.ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ രണ്ടാമത്തെ താരം റൊണാൾഡോയാണ്. 31 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 34 ഗോളുകൾ നേടിയിട്ടുള്ള ഹാലന്റാണ് ഒന്നാം സ്ഥാനത്ത്.റൊണാൾഡോയുടെ ഈ മികവ് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.