ഇന്നലെ സൗദി അറേബ്യയിൽ വെച്ചുകൊണ്ട് ഒരു ബോക്സിങ് മത്സരം സംഘടിപ്പിക്കപ്പെട്ടിരുന്നു. മത്സരം വീക്ഷിക്കാൻ വേണ്ടി സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,നെയ്മർ ജൂനിയർ എന്നിവരൊക്കെ എത്തിയിരുന്നു. പ്രത്യേക അതിഥികളായി കൊണ്ടാണ് ഇരുവരും ഈ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയിരുന്നത്.രണ്ടുപേരും പരസ്പരം കണ്ടുമുട്ടുകയും ചെയ്തു.
ക്രിസ്റ്റ്യാനോയും നെയ്മറും ആ വേദിയിൽ വെച്ച് പരസ്പരം സംസാരിക്കുകയും ചെയ്തിട്ടുണ്ട്.നെയ്മറുടെ പരിക്കിനെ കുറിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനെ കുറിച്ചുമാണ് ഇരുവരും സംസാരിച്ചിട്ടുള്ളത്. അതിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്.
ക്രിസ്റ്റ്യാനോ:എങ്ങനെയുണ്ട് ഇപ്പോൾ? കുഴപ്പമൊന്നുമില്ലല്ലോ? പരിക്കിന്റെ അവസ്ഥ എന്താണ്?
നെയ്മർ:ഇല്ല..ഇപ്പോൾ കുഴപ്പമൊന്നുമില്ല.. താങ്കളുടെ മകൻ താങ്കൾക്കൊപ്പം ഉണ്ടല്ലോ?
ക്രിസ്റ്റ്യാനോ:നാളെ അവന് സ്കൂൾ ഉണ്ട്.ഞാൻ അവനോട് പറഞ്ഞു, നിനക്ക് എന്നോടൊപ്പം ബോക്സിങ് മത്സരം കാണാൻ വരാം. പക്ഷേ നേരത്തെ എണീറ്റ് സ്കൂളിൽ പോണം..
ഇതാണ് ഇരുവരും സംസാരിച്ചിട്ടുള്ളത്.തുടർന്ന് കൈ കൊടുത്ത് പിരിയുകയും ചെയ്തു.സൗദി അറേബ്യയിലാണ് രണ്ടുപേരും ഇപ്പോൾ കളിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നുന്ന പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം പരിക്ക് കാരണം നെയ്മർ ജൂനിയർക്ക് വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചിട്ടുള്ളത്.അടുത്ത സീസണിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത് കാണാൻ ഭാഗ്യം ലഭിക്കുമെന്നാണ് ആരാധകർ കരുതുന്നത്.