സെൽഫി എടുക്കാൻ ശ്രമിച്ച യൂത്ത്‌ ടീം മാനേജറെ തള്ളി മാറ്റി ക്രിസ്റ്റ്യാനോ, അഹങ്കാരിയെന്ന് വിമർശകർ.

ശബാബ് അൽ അഹലി ദുബായ് എഫ്സിയെ തോൽപ്പിച്ചുകൊണ്ട് ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നു.4-2 എന്ന സ്കോറിനായിരുന്നു സൗദി അറേബ്യൻ ക്ലബ്ബ് വിജയിച്ചത്. മത്സരത്തിന്റെ അവസാനത്തിൽ ബ്രോസോവിച്ച് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.

മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ അൽ നസ്റിന് അനുകൂലമായി ചില പെനാൽറ്റികൾ ലഭിക്കേണ്ടതായിരുന്നു.എന്നാൽ റഫറി അതൊന്നും നൽകിയില്ല. അതുകൊണ്ടുതന്നെ റൊണാൾഡോ ഭയങ്കര ദേഷ്യത്തിലായിരുന്നു.റഫറിയോട് ഫസ്റ്റ് ഹാഫിന് ശേഷം റൊണാൾഡോ ദേഷ്യപ്പെട്ടിരുന്നു.ആ ദേഷ്യം അൽ അഹലി യൂത്ത് ടീം മാനേജർക്കും നേരിടേണ്ടി വന്നു.

അതായത് റൊണാൾഡോ ഫസ്റ്റ് ഹാഫിന് ശേഷം മൈതാനം വിടുന്ന സമയത്ത് അൽ അഹ്ലി യൂത്ത്‌ ടീം മാനേജർ റൊണാൾഡോകൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ റൊണാൾഡോ അതിന് സമ്മതിച്ചില്ല എന്ന് മാത്രമല്ല അദ്ദേഹത്തെ കൈകൊണ്ട് തള്ളി മാറ്റുകയായിരുന്നു.ഇതിന്റെ വീഡിയോ ഇപ്പോൾ വിവാദമായി.വിമർശകർ ഈ വീഡിയോ എടുത്ത് കൊണ്ട് റൊണാൾഡോക്കെതിരെ വലിയ വിമർശനങ്ങൾ അഴിച്ചു വിടുന്നുണ്ട്.

ലോക ഫുട്ബോളിലെ ഏറ്റവും വലിയ അഹങ്കാരി എന്നാണ് വിമർശകർ റൊണാൾഡോയെ മുദ്രകുത്തിയിരിക്കുന്നത്. റൊണാൾഡോയുടെ പ്രവർത്തികൾ ഒട്ടും ശരിയല്ലെന്ന് പലരും ആരോപിക്കുന്നുണ്ട്. മത്സരം വിജയിച്ചു കൊണ്ട് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിഞ്ഞത് റൊണാൾഡോക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ്.

Al NassrCristiano Ronaldo
Comments (0)
Add Comment