അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാലും അൽ നസ്റും തമ്മിലായിരുന്നു മത്സരിച്ചിരുന്നത്. ആവേശകരമായ ഒരു പോരാട്ടം തന്നെയാണ് നടന്നത്. ഒടുവിൽ അൽ ഹിലാലിനെ പരാജയപ്പെടുത്തിക്കൊണ്ട് അൽ നസ്ർ കിരീടം നേടി.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യമാണ് അൽ നസ്റിന് ട്രോഫി നേടിക്കൊടുത്തത്.
ഫൈനലിൽ റൊണാൾഡോ ഒരു പക്കാ ഹീറോയിസമാണ് കാണിച്ചത്.വലിയ മത്സരങ്ങളിൽ ഈ പ്രായത്തിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് റൊണാൾഡോ ഒരിക്കൽ കൂടി തെളിയിച്ചു. രണ്ട് ഗോളുകളാണ് റൊണാൾഡോ ഫൈനലിൽ നേടിയത്. ഈ ഫൈനൽ മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് നേടിയത് റൊണാൾഡോ തന്നെയാണ്.
ഈ ചാമ്പ്യൻഷിപ്പിൽ ആറുമത്സരങ്ങളാണ് റൊണാൾഡോ കളിച്ചത്.ആറ് ഗോളുകൾ അദ്ദേഹം നേടി. ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് അഥവാ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞു. ഗ്രൂപ്പ് സ്റ്റേജിലും ക്വാർട്ടറിലും സെമിയിലും റൊണാൾഡോ വല കുലുക്കി. ഫൈനലിൽ ഇരട്ട ഗോളുകളാണ് റൊണാൾഡോ നേടിയത്.
PRICELESS 😍
— CristianoXtra (@CristianoXtra_) August 12, 2023
pic.twitter.com/eMSMSP5gJH
ഈ കിരീടം ആദ്യമായാണ് അൽ നസ്ർ സ്വന്തമാക്കുന്നത്. ഇതോടുകൂടി ക്ലബ്ബ് കരിയറിൽ 33 കിരീടങ്ങളും ആകെ 35 കിരീടങ്ങളും പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു. കൂടാതെ തന്റെ കരിയറിൽ 150 ഇരട്ട ഗോളുകളും റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു. അങ്ങനെ എല്ലാ നിലക്കും ക്രിസ്റ്റ്യാനോ നേട്ടങ്ങളുടെ കൊടുമുടിയിലാണ്. കുറച്ചു വർഷത്തെ ഇടവേളക്ക് ശേഷം ഒരു കിരീടം നേടിയതിന്റെ സന്തോഷത്തിലാണ് റൊണാൾഡോയും ആരാധകരും ഉള്ളത്.