കളിക്കുന്നത് ഏതോ ചെറിയ ലീഗിൽ,വേൾഡ് കപ്പിൽ മിന്നിയതുമില്ല: റൊണാൾഡോയെ ആദ്യം 30ൽ പോലും ഉൾപ്പെടുത്താത്തതിന് അധികൃതരുടെ വിശദീകരണം.

2023 ലെ ബാലൺ ഡി’ഓർ ജേതാവിനെ ഇന്ന് പ്രഖ്യാപിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർക്ക് പ്രത്യേകിച്ച് ആവേശമൊന്നുമില്ല. കാരണം കഴിഞ്ഞ സീസണിൽ തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെ ബാലൺഡി’ഓറിന്റെ 30 താരങ്ങളുടെ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ അതിൽ സ്ഥാനം കണ്ടെത്താൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല.

ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.കഴിഞ്ഞ സീസണിൽ ഒരുപാട് മാറ്റങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ സംഭവിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ വിവാദവും അതിന് തുടർന്നുണ്ടായ ക്ലബ്ബ് വിടലും വലിയ വാർത്തയായി. ഖത്തർ വേൾഡ് കപ്പിൽ റൊണാൾഡോക്ക് ബെഞ്ചിൽ ഇരിക്കേണ്ട ഒരു സാഹചര്യം പോലും ഉണ്ടായി. അങ്ങനെ മികച്ച ഒരു സ്ഥിതിയായിരുന്നില്ല കഴിഞ്ഞ സീസണിൽ റൊണാൾഡോക്ക് ഉണ്ടായിരുന്നത്.

റൊണാൾഡോയെ എന്തുകൊണ്ട് ആദ്യ 30 പേരിൽ ഉൾപ്പെടുത്തിയില്ല എന്നതിന് ബാലൺഡി’ഓർ അവാർഡ് നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിനിന്റെ ഡയറക്ടറായ വിൻസന്റ് ഗാർഷ്യ ഒരു വിശദീകരണം നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റൊണാൾഡോക്ക് ചലനങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിയാതെ പോയത് തന്നെയാണ് കാരണമായി കൊണ്ട് ഇദ്ദേഹം പറഞ്ഞത്. പക്ഷേ റൊണാൾഡോ ഇപ്പോഴും ഒരു മികച്ച താരമാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ എന്തുകൊണ്ട് 30 പേരിൽ ഉൾപ്പെടുത്തുന്നില്ല എന്നത് ഞങ്ങളുടെ കമ്മിറ്റിയിൽ പോലും ചർച്ച ചെയ്തിട്ടില്ല.അത് ഒരു വിഷയം പോലും ആയിട്ടില്ല.കാരണം കഴിഞ്ഞ വേൾഡ് കപ്പിൽ മിന്നിത്തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നത് തന്നെ. മാത്രമല്ല ഇപ്പോൾ അദ്ദേഹം കളിക്കുന്നത് ഏതോ ഒരു വിസിബിലിറ്റി കുറഞ്ഞ ലീഗിലാണ്. പക്ഷേ ഇപ്പോഴും അദ്ദേഹം വളരെ മികച്ച ഒരു താരം തന്നെയാണ്,ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഡയറക്ടർ ഇതാണ് പറഞ്ഞത്.

റൊണാൾഡോ സീസണിൽ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.19 ഗോളുകൾ ആകെ ഈ സീസണിൽ അദ്ദേഹം നേടിക്കഴിഞ്ഞു.സൗദി പ്രൊഫഷണൽ ലീഗിൽ 11 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിനേക്കാൾ മെച്ചപ്പെട്ട ഒരു തുടക്കം അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചു കഴിഞ്ഞു.

Ballon d'orCristiano RonaldoLionel Messi
Comments (0)
Add Comment